കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സ്മാര്‍ട്ട് വൈദ്യൂതി മീറ്റര്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധവുമായി കെ എസ് ഇ ബിയിലെ ഇടത് യൂണിയന്‍. ജനങ്ങള്‍ക്ക് ഇത് അധിക ബാദ്ധ്യതയാകുമെന്ന് പറഞ്ഞാണ് ഒരു വിഭാഗം കെ എസ് ഇ ബി ജീവനക്കാര്‍ പദ്ധതിയെ എതിര്‍ക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഉടനീളം നടത്തുന്ന പദ്ധതിയെ കേരളത്തില്‍ നടത്തില്ലെന്ന വാശിയിലാണ് ചില സംഘടനകള്‍ എന്നതാണ് സത്യം.
അതേസമയം ജനങ്ങള്‍ക്കും കെ എസ് ഇ ബിക്കും ഒരു പോലെ ഗുണകരമാകുന്ന പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കെ എസ് ഇ ബി ജീവനക്കാരോട് ചോദിക്കുന്നത്. കെ എസ് ഇ ബിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പായാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള സര്‍ക്കാരിന് 8000 കോടിയുടെ വായ്പ ലഭിക്കുവാന്‍ ഇത് കാരണമാകും ഇതിലാണ് സര്‍ക്കാരിന്റെ നോട്ടം. അതേസമയം ജനങ്ങളുടെ സംശയങ്ങളും വലിയ തോതില്‍ കൂടുന്നുണ്ട്.
സ്മാര്‍ട്ട് വൈദ്യുതി മീറ്ററിന് അടുത്തറിയാം
കേരളത്തില്‍ പണ്ട് ഉപയോഗിച്ചിരുന്നത് ഇലക്ട്രോ മെക്കാനിക്കല്‍ വിഭാഗത്തില്‍ പെടുന്നവയായിരുന്നു. പുറത്തെ ലൈനില്‍ നിന്നും വൈദ്യുതി വീട്ടിലെ മെയിന്‍ സ്വിച്ചിലേക്ക് എത്തുമ്പോള്‍ മീറ്റര്‍ എത്ര യൂണിറ്റാണെന്ന് അളക്കുന്നു തുടര്‍ന്ന് 10 വര്‍ഷം മുമ്പ് ഇത് ഡിജിറ്റല്‍ മീറ്ററിലേക്ക് മാറി. ഇതില്‍ എത്ര വൈദ്യുതി ഉപയോഗിച്ചുവെന്ന് മീറ്റര്‍ റീഡര്‍ വന്ന് കൂട്ടണം. അതേസമയം ഡിജിറ്റല്‍ മീറ്ററില്‍ ഓരോ സമയത്തും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്ന് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും.
സ്മാര്‍ട്ട് മീറ്റര്‍ എത്തുമ്പോള്‍ ഇതെല്ലാം മാറും. മീറ്റര്‍ എ ഐ ഉപയോഗിച്ച് കെ എസ് ഇ ബി ഓഫീസിലെ സെര്‍വറുമായി ബന്ധിപ്പിക്കും. അങ്ങനെ നമ്മുടെ വീട്ടിലെ വൈദ്യുതി വിതരണത്തെ ഓഫീസില്‍ ഇരുന്ന് നിയന്ത്രിക്കുവാന്‍ സാധിക്കും. എ ഐയില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മീറ്റര്‍ സ്വയം പ്രവര്‍ത്തിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, സര്‍ക്കാര്‍, കോടതി എന്നിവ ഉള്ളത് കൊണ്ട് തന്നെ വൈദ്യുതി നിഷേധിക്കുവാന്‍ സാധിക്കില്ല.
നാം ഇപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് പോലെ വൈദ്യുതി ഉപയോഗിക്കുവാന്‍ സാധിക്കും. അതേസമയം സ്മാര്‍ട്ട് മീറ്ററിന് വില കൂടുതലാണ്. കെ എസ് ഇ ബിക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിനും രാജ്യമാകെ നടത്തുന്ന പരിഷ്‌കരണമായതിനാലും 15 ശതമാനം സബ്‌സിഡിയും ലഭിക്കും. ബാക്കി തുകയാണ് ഉപഭോക്താവ് അടക്കേണ്ടത്.