സ്വകാര്യബസുകള്‍ ഓടുന്ന ഇരുനൂറോളം റൂട്ടുകള്‍കൂടി കെ എസ് ആര് ടി സി ഏറ്റെടുക്കുന്നു. പെര്‍മിറ്റ് പുതുക്കാത്ത 140 കിലോമീറ്റര്‍ പരിധി നിശ്ചയിച്ച ഓര്‍ഡിനറി ബസുകളുടെ റൂട്ടുകളാണ് കോര്പ്പറേഷന് ഏറ്റെടുക്കുക. 470 സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍നിന്ന് 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ എസ് ആര് ടി സി ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ കെ എസ് ആര് ടി സി ഫാസ്റ്റ് പാസഞ്ചറുകള്‍ ഓടിച്ചു.
സ്വകാര്യബസുകളാകട്ടെ ഓര്‍ഡിനറി ബസുകളുടെ നിരക്കില്‍ ഓടുകയും ചെയ്തു. ഇത് കോര്പ്പറേഷന് നഷ്ടമുണ്ടാക്കി. പിന്നീട് ഓര്‍ഡിനറി ബസുകള്‍ക്ക് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചു. ദൂരനിര്ണയം സംബന്ധിച്ച് കോര്‍പ്പറേഷനും സ്വകാര്യബസുടമകളും തമ്മിലുള്ള നിയമപോരാട്ടത്തില്‍ പലതവണ ഹൈക്കോടതിയുടെയും സര്‍ക്കാരുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഇടപെടലുണ്ടായി.
140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യബസുകളില്‍ പലതും ദൂരപരിധി കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കിട്ടുന്നത് തടസ്സപ്പെട്ടു. ബസുടമകള്‍ ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ താത്കാലികമായി പെര്‍മിറ്റ് പുതുക്കിനല്‍കുകയും ചെയ്തു. പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകളില്‍ പലതിലും ദൂരപരിധി പാലിച്ചിട്ടുമില്ല.
ഇങ്ങനെയുള്ള ബസുകളുടെ വിവരങ്ങളും സമയപ്പട്ടികയും ആര് ടി ഓഫീസുകളില്‍നിന്ന് കെ എസ് ആര് ടി സി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. നാലുമാസത്തിനുള്ളില്‍ ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളടക്കം ഓടിക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം. കട്ടപ്പുറത്തിരിക്കുന്ന 748 ബസുകള്‍ അറ്റകുറ്റപ്പണി നടത്തി ഉടന്‍ നിരത്തിലിറക്കുന്നുണ്ട്. ഇവ ഓടിക്കാന്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
റൂട്ടുകള്‍ ഏറ്റെടുക്കാനുള്ള കൈ എസ് ആര് ടി സി തീരുമാനം നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇപ്പോള്‍ കെ എസ് ആര് ടി സി ഏറ്റെടുക്കുന്നത്. ദൂരപരിധി പാലിച്ച് നടത്തുന്ന സര്‍വീസുകള്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകില്ല. ഉടമകള്‍ക്കും ഈ സര്‍വീസുകള്‍ നഷ്ടമുണ്ടാക്കുമെന്ന് ഫെഡറേഷന് ചൂണ്ടിക്കാട്ടുന്നു.
സ്വന്തം റൂട്ടില്‍ പോലും ഓടിക്കാന്‍ ബസ് ഇല്ലാതിരിക്കുകയാണ് ഗടഞഠഇ.അതിന്ടെ ഒപ്പം 2014 മുതല്‍ ഏറ്റെടുത്ത 240 സ്വകാര്യ ബസുകള്‍ക്ക് പകരം ഓടാന്‍ സാധിച്ചത് വിരലില്‍ എണ്ണാവുന്ന ബസുകള്‍ മാത്രം ആണ്. ഇതില്‍ ഏകദേശം മിക്ക ബസുകളും ഇന്ന് സ്വകാര്യ ബസും ഗടഞഠഇ യും ഓടുന്നില്ല. ഈ അവസരത്തില്‍ ഏകദേശം 5000 ത്തിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പകരമാകാന്‍ 2,000 ബസോ അതിന് താഴെയുള്ള ബസുകള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.
വ്യവസായ സൗഹൃദമാണ് കേരളമെന്ന് പറയുമ്പോഴും മറ്റൊരു വ്യവസായം കൂടി കേരള ഗവണ്മെന്റ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. 30000 ല്‍ അധികം സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നു കേരളത്തില്‍ ഇന്ന് സര്‍വീസ് നടത്തുന്നത് 10000ത്തില്‍ താഴെയാണ്. ഇവയില്‍ ഭൂരിഭാഗവും ഇത്തരം ഹൈവേകളില്‍. മറ്റൊന്ന് ഈ റൂട്ടുകളും ഗ്രാമീണ മേഖലകളുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ ഇല്ലാതാകും. സ്വന്തം റൂട്ടില്‍ പോലും സര്‍വീസ് കൃത്യമായി ഓടിക്കാന്‍ സാധിക്കാതെ മിക്ക റൂട്ടിലും സമാന്തരന്മാരുടെ ഭരണമാണ്. സ്വകാര്യ ബസ് നിര്‍ത്തിയാല്‍ കെ എസ് ആര് ടി സി ഉണ്ടെന്ന് നിങ്ങള്‍ ചിന്തിക്കുന്നത് തെറ്റാണ്. ഇവ രണ്ടും ആവശ്യമാണ്. ഈ പറയുന്ന റൂട്ടുകളില്‍ കെ എസ് ആര് ടി സി മാത്രം ഓടിയ സമയത്തെ അവസ്ഥ ആ റൂട്ടിലെ യാത്രക്കാരായ ജനങ്ങള്‍ക്ക് അറിയാവുന്നതല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.