ഉറക്കത്തില്‍ രാത്രി ഒരു മണിക്കും നാലിനും ഇടയില്‍ ഞെട്ടിയെഴുന്നേല്ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യം പരിശോധിക്കുവാന്‍ സമയമായി എന്നാണ് അര്‍ഥം. കരളില്‍ കൊഴിപ്പടിയുന്ന ഫാറ്റി ലിവര്‍ പോലൂള്ള രോഗങ്ങളുടെ ലക്ഷണമാണ് ഇതെന്നാണ് ജേണല്‍ ഓഫ് നേച്ചര്‍ ആന്‍ഡ് സയന്‍സ് ഓഫ് സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഡോ. ബ്രിയാന്‍ ലണ് ആണ് ലേഖനം എഴുതിയിരിക്കുന്നത്.
ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്താണ് കരള്‍ ശരീരത്തെ ശുദ്ധീകരിക്കുന്ന ജോലി ചെയ്യുന്നത്. എന്നാല്‍ കരളില്‍ കൊഴുപ്പ് അടിയുന്നതോടെ കരളിന്റെ ജോലിയില്‍ കൂടുതല്‍ ഊര്‍ജം ആവശ്യമാകുകയും ഇത് മൂലം അധിക ഊര്‍ജം ശരീരം ഉപയോഗിക്കുമ്പോള്‍ നാഡീവ്യൂഹസംവിധാനത്തെ ഉത്തേജിപ്പിച്ച് ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതായി ഡോ ബ്രിയാന്‍ ലണ് പറയുന്നു.
ഉറക്കമില്ലായ്മ, ഉറക്കിത്തിന് നിലവാരമില്ലായ്മ, പകല്‍ ഉറക്കം, കാലുകള്‍ എപ്പോഴും ആട്ടിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന റെസ്റ്റിലസ് ലെഗ് സിന്‍ഡ്രോം എന്നിവയും കരള്‍ രോഗികളില്‍ കാണുന്നുണ്ട്. അമിതഭാരം, തൈറോയ്ഡ്, രക്തത്തിലെ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് എന്നിവയും കരള്‍ രോഗത്തിന്റെ സാധ്യതയാണ്.