മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മാളവിക മേനോന്. താരം സിനിമകളില്‍ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും നിരവധി ആരാധകരുണ്ട്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
തമിഴിലും തെലുങ്കിലും നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ടെങ്കിലും പൃഥിരാജിന്റെ കടുത്ത ആരാധികയാണ് മാളവിക. പൃഥ്വിരാജിനൊടുള്ള ആരാധനയെ കുറിച്ച് തുറന്ന് പറയുകയാണ് നടി. പൃഥ്വിരാജ് സിനിമയില്‍ വന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ് താന്‍ എന്നാണ് മാളവിക പറയുന്നത്.
ആ സമയത്ത് രാജുച്ചേട്ടനെ കുറിച്ച് അനാവശ്യമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ താന്‍ വഴക്കുണ്ടാക്കും എന്നും മാളവിക പറഞ്ഞു. നിദ്രക്ക് ശേഷം അഭിനയം തുടരാന്‍ കാരണം പൃഥിരാജാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. നിദ്രയ്ക്ക് ശേഷം താന്‍ അഭിനയം മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ല.
ചിത്രത്തിന് ശേഷം ഹീറോയിലേക്ക് ഓഫര്‍ വന്നു. അതില്‍ രാജുച്ചേട്ടന്റെ അനിയത്തിയാണ് എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കാണാനാകുമല്ലോ എന്നു കരുതി അഭിനയിക്കാന്‍ വന്നതാണ് എന്നാണ് താരം പറയുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനിടെ ലോക്ഡൗണ്‍ കാരണം രാജുച്ചേട്ടന് ജോര്‍ദാനില്‍ പെട്ടുപോയിരുന്നു.
അവിടെ നിന്നും രാജുചേട്ടന് തിരിച്ചു വന്നപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ശരിക്കും ഒരു ആരാധികയുടെ സന്തോഷം തന്നെയായിരുന്നു എന്നാണ് മാളവിക പറയുന്നത്. അതേസമയം പാപ്പന് എന്ന ചിത്രമാണ് താരത്തിന്റെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.