കോടിക്കണക്കിന് വര്‍ഷത്തിന് ശേഷം നമ്മുടെ ഈ കൊച്ചു ഭൂമി എങ്ങനെ അവസാനിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് നടക്കുവാന്‍ ഇരിക്കുന്ന ഒരു കൂട്ടിയിടിയുടെ സൂചനകള്‍ ലഭിച്ചതോടെയാണ് ഭൂമിയുടെ അന്ത്യത്തെക്കുറിച്ചും വ്യക്തത വരുത്തുവാന്‍ ശാസ്ത്ര ലോകത്തിന് സാധിച്ചത്. അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
ഭൂമിയില്‍ നിന്നും 2600 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ 1658 എന്ന ഗ്രഹത്തെ നിരീക്ഷിച്ച ഗവേഷകരാണ് ഭൂമിയുടെ അവസാനത്തെക്കുറിച്ചുള്ള പ്രവചനം നടത്തുന്നത്. നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് ഉപയോഗിച്ചാണ് കെപ്ലര്‍ 1658ബി എന്ന ഗ്രഹത്തെ കണ്ടെത്തിയത്. 2009 ലാണ് കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ് വിക്ഷേപിച്ചത്.
മൂന്ന് ദിവസത്തില്‍ താഴെ മാത്രാണ് കെപ്ലര്‍ 1658ബി എന്ന ഗ്രഹത്തിലെ ഒരു വര്‍ഷം. നമ്മുടെ വ്യാഴ ഗ്രഹത്തിന്റെ പേരിലാണ് കെപ്ലര്‍ 1658 ബി അറിയപ്പെട്ടുന്നത്. ഓരോ വര്‍ഷവും ഗ്രഹം 131 മില്ലി സെക്കന്‍ഡുകള്‍ വെച്ച് അതിന്റെ നക്ഷത്രത്തോട് അടുക്കുകയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ നിരക്കില്‍ നക്ഷത്രത്തോട് അടുക്കുന്ന ഗ്രഹം 30 വര്‍ഷത്തിനുള്ളില്‍ അതിന്റെ മാതൃനക്ഷത്രവുമായി കൂട്ടിയിടിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ഇത്തരത്തില്‍ ആദ്യമായിട്ടാണ് ഈ പ്രതിഭാസത്തിന് തെളിവ് ലഭിക്കുന്നത്. അതേസമയം കോടിക്കണക്കിന് വര്‍ഷത്തിന് ശേഷം ഭൂമിയുടെ അന്ത്യവും ഇത്തരത്തിലായിരിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ആസ്‌ട്രോഫിസിക്‌സ് പറയുന്നത്.