ടെക്നോളജി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ ഇന്ത്യയുടെ ഗിയറുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് പുറത്തിറക്കി. ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഡ്രൈവ് ട്രെയിന്‍ യൂണിറ്റ്, പവര്‍ കണ്‍വേര്‍ഷന്‍ മൊഡ്യൂളുകള്‍, ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്സ് എന്നിവ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പേറ്റന്റ് സാങ്കേതികവിദ്യകള്‍ ഈ പാക്കിനുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ്-കൂള്‍ഡ് ഇലക്ട്രിക് ടൂ-വീലര്‍ ബാറ്ററി് സാങ്കേതികവിദ്യ ബൈക്കിന് മികച്ച പ്രകടനം ഉറപ്പാക്കുന്നു. എല്ലാവരും സ്വപ്നം കണ്ട ഭാവിയിലേക്ക് ഈ മോട്ടോര്‍ബൈക്ക് നമ്മെ നയിക്കുമെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് മാറ്റര്‍ സ്ഥാപകനും ഗ്രൂപ്പ് സി ഇ ഒയുമായ മോഹല്‍ ലാല്‍ഭായ് പറഞ്ഞു. അഹമ്മദാബാദില്‍ നിര്‍മിച്ച ബൈക്ക് ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ലഭ്യമാകും. ബുക്കിങ് ഉടന്‍ ആരംഭിക്കും. വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍-ബോര്‍ഡ് ഇന്റലിജന്റ് ചാര്‍ജര്‍, മാറ്റര്‍ചാര്‍ജ് 1.0 സജ്ജീകരിച്ചിരട്ടുണ്ട്.
ഇത് ഏത് 5എ, 3പിന്‍ പ്ലഗ് പോയിന്റിലും വാഹനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഓണ്‍-ബോര്‍ഡ് ചാര്‍ജറിന് 5 മണിക്കൂറിനുള്ളില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിയും, കൂടാതെ ഓവര്‍ ചാര്‍ജ് പരിരക്ഷയും ഉണ്ട്. സ്മാര്‍ട്ട് ഫീച്ചറുകളടങ്ങിയ 7 ഇഞ്ച് ടച്ച് വെഹിക്കിള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിനുള്ളത്. കൂടാതെ ബൈക്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റിമോട്ട് ലോക്ക്,അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, ചാര്‍ജിംഗ് സ്റ്റാറ്റസ്, പുഷ് നാവിഗേഷന്‍ എന്നിവ മനസ്സിലാക്കാം. പുതിയ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് കീ ഉപയോഗിക്കാതെ തന്നെ ലോക്കും അണ്‍ലോക്കും ചെയ്യാന്‍ കഴിയും.