തിരുവനന്തപുരം. നടന് ഇന്ദ്രന്‍സിനെ നിയമസഭയില്‍ പരിഹസിക്കുന്ന പരാമര്‍ശവുമായി മന്ത്രി വി എന്‍ വാസവന്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വേളയിലാണ് മന്ത്രി നടന് ഇന്ദ്രന്‍സിന്റെ പേര് എടുത്ത് പറഞ്ഞ് പരിഹസിച്ചത്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലായി എന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സഭാ രേഖകളില്‍ നിന്നും പരാമര്‍ശം നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം. 2022 ലെ കേരള സംഘം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാപ്പോഴാണ് മന്ത്രി ഈ രീതിയില്‍ പ്രതികരിച്ചത്. അതേസമയം മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിയുടെ വാക്കുകള്‍ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തത്തില്‍ നിന്നും ഭരണം ഏറ്റെടുത്തവരാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെയെത്തി. യാഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമകളിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാളത്തിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലായി എന്ന് മന്ത്രി പറയുകയായിരുന്നു.