ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപാ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2870 കോടി മുതല്‍ മുടക്കിലാണ് വിമാനത്താവളം നിര്‍മ്മിച്ചത്. ഒന്നാം ഘട്ടത്തില്‍ പ്രതിവര്‍ഷം 44 ലക്ഷത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളം ജനുവരി 5ന് പ്രവര്‍ത്തന സജ്ജമാകും. ലോകത്തിലെ നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക വിമാനത്താവളമാണ് മോപയിലേത്.
5 ജി സേവനങ്ങള്‍, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികള്‍, ത്രീഡി മോണോലിതിക് ശൈലിയിലുള്ള കെട്ടിടങ്ങള്‍ എന്നിവ വിമാനത്തിവളത്തിന്റെ പ്രത്യേകതയാണ്. പൂര്‍ണമായും ഹരിത നിര്‍മ്മിത കെട്ടിടങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.മോപാ വിമാനത്താവളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വമാനങ്ങള്‍ വരെ വന്നിറങ്ങുവാനും പറന്നുയുവാനും സാധിക്കും.