തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ ലഭിക്കും. ഇവര്‍ മൂന്ന് മാസം മുമ്പാണ് കുട്ടിയെ അമ്മത്തെട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ചു വിവാഹിതരായ യുവാവും യുവതിയും സദാചാരഭീതി മൂലമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പറയുന്നു. ഡി എന്‍ എ പരിശോധന ഫലം അനുകൂലമായതോടെ കുഞ്ഞിനെ വൈകാതെ അമ്മയ്ക്ക് കൈമാറും.
നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി. മൂന്ന് മാസം മുമ്പാണ് ഇരുവരും കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ച് വെയ്ക്കുവാന്‍ കാരണം സമൂഹത്തിന്റെ വിചാരണ ഭയന്നാണെന്നും. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുവെന്ന് പറഞ്ഞാല്‍ വീട്ടുകാരും നാട്ടുകാരും എങ്ങനെ അതിനെ സ്വീകരിക്കുമെന്ന് ഭയന്നിരുന്നതായും കുഞ്ഞിന്റെ പിതാവ് പറയുന്നു.
വിവാഹം നടക്കുമ്പോള്‍ യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീട് എടുത്ത് താമസിച്ചു. മേയില്‍ കുട്ടി ജനിച്ചു. തുടര്‍ന്ന് ജൂലൈ 17ന് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇരുവര്‍ക്കും കടുത്ത മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാകുകയും തുടര്‍ന്ന് കുട്ടിയെ തിരികെ ലഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.