രാജ്യത്തെ വളര്‍ന്ന് കൊണ്ടിരിക്കുന്ന എഫ് എം സി ജി വിഭാഗത്തിലേക്ക് അംബാനിയുടെ ഇന്‍ഡിപെന്‍ഡന്‍സും എത്തുന്നു. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ എഫ് എം സി ജി വിഭാഗത്തിലേക്ക് എത്തുന്നത്. അംബാനിയുടെ പ്രധാന എതിരാളി അദാനിയെ നിരിടുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.
അദാനി വില്‍മര്‍ ലിമിറ്റഡിന്റെ രാജ്യത്തെ വലിയ സ്വീകാര്യതയാണ് അംബാനിയെയും ഇതിലേക്ക് എത്തിച്ചിരിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, പരിപ്പ്, ബിസ്‌ക്കറ്റ്, സൂര്യകാന്തി, നിലക്കടല എണ്ണ, ഗോതമ്പ് പൊടി, കുപ്പിവെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് വിപണിയില്‍ എത്തിക്കന്നത്.
കടുത്ത മത്സരം നേരിടുന്ന ഈ മേഖലില്‍ അദാനിക്കെ്പ്പം ഐ ടി സി, ടാറ്റ, പതഞ്ജലി ഫുഡ്‌സ് എന്നിവയാണ് മത്സരിക്കുന്നത്. റിലയന്‍സിന്റെ പുതിയ നീക്കം വരും ദിവസങ്ങളില്‍ വലിയ മത്സരത്തിലേക്ക് നയിക്കുമെന്നാണ് വിവരം. എപ്പോഴും ഓഫറുകള്‍ നല്‍കുന്ന റിലയന്‍സ് എഫ് എം സി ജി മേഖലയിലും വലിയ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ഒപ്പം നിര്‍ത്തുവനായിരിക്കും ശ്രമിക്കുക. ഓഫര്‍ നല്‍കിയില്ലെങ്കില്‍ വിപണിയില്‍ ഇടം നേടാന്‍ കമ്പനിക്ക് സമയം വേണ്ടിവരും. ശീതളപാനിയ ബ്രാന്‍ഡായ കാമ്പയെ ഏറ്റെടുത്തതിലൂടെ എഫ് എം സി ജി വിഭാഗത്തിലേക്ക് റിലയന്‍സ് എത്തുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു.