ഷിംല. രണ്ട് ദിവസത്തെ തര്‍ക്കത്തിനൊടുവില്‍ ഹിമാചല്‍ മുഖ്യമന്ത്രിയെ തീരുമാനിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ സുഖ്വീന്ദര് സിങ് സുഖുവാണ് ഹിമാചല്‍ പ്രദേശിന്റെ പുതിയ മുഖ്യന്ത്രി. വെള്ളിയാഴ്ച നടന്ന എം എല്‍ എ മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുവാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഹിമാചലിലെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നിരീക്ഷകന് ഭൂപേഷ് ബാഘേലാണ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാത്തെക്ക് തന്നെ നിര്‍ദേശിച്ചതില്‍ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും സംസ്ഥാനത്തെ ജനങ്ങളോടും സുഖു നന്ദി അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനവും പാലിക്കുമെന്നും. സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു മിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന സുഖ്വീന്ദര് നാല് തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മുന്‍ പിസിസി അധ്യക്ഷനുമാണ്. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന മുകേഷ് അഗ്നിഹോത്രി അഞ്ച് തവണ എം എല്‍ എ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി സി സി അധ്യക്ഷയായ പ്രതിഭ സിങ് മുഖ്യമന്ത്രിയാകുവാന്‍ അവസാന നിമിഷം വരെ അവകാശ വാദം ഉന്നയിച്ചെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം അനുകയിരുന്നില്ല. നിലവില്‍ എം പിയായ പ്രതിഭ മുഖ്യമന്ത്രിയായാല്‍ രണ്ട് ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നതാണ് കാരണം. തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എ മാരില്‍ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുവാനായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം.