ന്യൂഡല്‍ഹി. കോവിഡ് കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി ജങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാണ് ഐഎംഎ നിര്‍ദേശിച്ചിരിക്കുന്നത്.
കൊറോണ മാനദണ്ഡങ്ങള്‍ വീണ്ടും പാലിച്ചുതുടങ്ങണമെന്നാണ് ഐ എം എ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐ എം എയുടെ നിര്‍ദേശത്തില്‍ പറയുന്നു. വിവാഹത്തിന് ഒത്തുകൂടുന്നതും രാഷ്ട്രീയ, സാമൂഹിക യോഗങ്ങളില്‍ പങ്കെടുക്കുന്നതും രാജ്യാന്തര യാത്രകള്‍ നടത്തുന്നതും കഴിവതും ഒഴിവാക്കണം. പനി, ചുമ, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം.
ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ എത്രയും വേഗം കുത്തിവയ്പ്പെടുക്കണം ഐഎംഎ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അതിനാല്‍ ആരും പരിഭ്രാന്തരാ കേണ്ടതില്ല. എങ്കിലും രോഗം വന്ന് ചികിത്സിക്കുന്നതിനാല്‍ ഭേദമാണ് രോഗം വരാതെ നോക്കുന്നതെന്ന് ഓര്‍ക്കണമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
ചൈനയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും അതിരൂക്ഷമായ കൊറോണ വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിവേഗ വ്യാപനത്തിന് കാരണമാകുന്ന ബിഎഫ്.7 എന്ന ഉപവകഭേദം ഇന്ത്യയില്‍ മൂന്ന് രോഗികള്‍ക്ക് കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.