ട്രെയിന്‍ യാത്ര വളരെ ആസ്വദിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇന്ത്യന്‍ ട്രെയിനുകളിലെ യാത്ര ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകും അത്ര മനോഹരമല്ലെന്ന്. അതേസമയം ഇന്ത്യന്‍ യാത്രാനുഭവത്തിന്റെ അവസാന വാക്കായി മാറുകയാണ് മഹാരാജസ് എക്‌സ്പ്രസ്. ട്രെയിന്‍ യാത്ര പലപ്പോഴും വളരെ ചിലവ് കുറഞ്ഞതാണ് എന്നാല്‍ ട്രെയിനില്‍ ആഢംബര യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ് മഹാരാജാസ് എക്‌സ്പ്രസ്.
മഹാരാജാസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യണമെങ്കില്‍ ഒരു യാത്രക്കാരന്‍ 19 ലക്ഷം രൂപ മുടക്കണമെന്നതാണ് സത്യം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം വകുപ്പിന്റെ കീഴിലാണ് മഹാരാജാ്‌സ് എക്‌സ്പ്രസ്. ഇതിന്റെ ചില വീഡിയോസ് പുറത്ത് വന്നതോടെയാണ് മഹാരാജാസ് എക്‌സ്പ്രസ് വീണ്ടും ചര്‍ച്ചയാകുന്നത്. മഹാരാജാസ് എക്‌സ്പ്രസിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന യാത്രയ്ക്ക് മികച്ച സൗകര്യമാണ് ട്രെയിനില്‍ ലഭിക്കുന്നത്.
ഇന്ത്യന്‍ പനോരമ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയില്‍ ഒരു യാത്ര റൂട്ട് യാത്രക്കാരന് തിരഞ്ഞെടുക്കാം. അത്യാധുനിക സൗകര്യങ്ങളാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങള് ട്രെയിനില്‍ യാത്ര ചെയ്ത് സഞ്ചരിക്കുവാന്‍ കഴിയും. അതേസമയം വലിയ ടിക്കറ്റ് നിരക്കാണിതെന്നും എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ യാത്ര ഒരുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.