വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും വലിയ ഒരു ഭാഗം കൈകാര്യം ചെയ്യുക വിഴിഞ്ഞം തുറമുഖമായിരിക്കും. ലോകത്തിലെ പടുകൂറ്റന്‍ ചരക്ക് കപ്പലുകളായ മദര്‍ഷിപ്പുകള്‍ അടുക്കുവാന്‍ കഴിയുന്ന തുറമുഖായി വിഴിഞ്ഞം മാറും. നിലവില്‍ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാവുന്ന തുറമുഖം രാജ്യത്തില്ല. മദര്‍ഷിപ്പുകള്‍ക്ക് അടുക്കുവാന്‍ സാധിക്കുന്ന സ്വാഭാവിക ആഴം വിഞ്ഞിത്ത് ഉണ്ട്. ഇപ്പോള്‍ കൊളംബോയ്ക്കുള്‍പ്പെടെ നല്‍കുന്ന വകയില്‍ വര്‍ഷം 4000 കോടിയുടെ ലാഭം വിഴിഞ്ഞത്ത് തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലഭിക്കും.
കഴിഞ്ഞ വര്‍ഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടിയുടെ കയറ്റുമതിയുമാണ് രാജ്യം നടത്തിയത്. ഇതിനായി രാജ്യത്തെ മുന്‍നിര തുറമുഖങ്ങള്‍ ആശ്രയിക്കുന്നത് കൊളംബോ തുറമുഖത്തെയാണ്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത് ഇന്ത്യയിലെ കമ്പനികള്‍ക്ക് ഒഴുവാക്കുവാന്‍ സാധിക്കും. 10,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും ഒരു കണ്ടെയ്‌നറിന്റെ നീക്കത്തിന് മാത്രം പതിനായിരം രൂപ ലാഭിക്കുവാനും സാധിക്കും. ചരക്കു കണ്ടെയ്‌നറുകളുടെ ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം.
ഇപ്പോള്‍ വലിയ ഷിപ്പുകളില്‍ വരുന്ന ചരക്കുകള്‍ കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ എത്തിച്ച ശേഷം ഫീഡര്‍ കപ്പലുളില്‍ കൊച്ചിയിലും രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിലും എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന് പകരം നേരിട്ട് വിഴിഞ്ഞത്ത് ചരക്ക് എത്തിക്കുവാന്‍ സാധിക്കും. ചരക്ക് നീക്കത്തില്‍ 80 കോടി രൂപ വില വരുന്ന എട്ട് ക്രെയിനുളാണ് ആദ്യം വിഴിഞ്ഞത്ത സ്ഥാപിക്കുക. തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തില്‍ 2000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക, രണ്ടാം ഘട്ടത്തില്‍ 6000 പേര്‍ക്കും മൂന്നാം ഘട്ടത്തില്‍ 9000 പേര്‍ക്കും തൊഴില്‍ ലഭിക്കും.
ഒരു വര്‍ഷം 1.25 കോടി ടണ്‍ ചരക്ക് വിഴിഞ്ഞം തുറമുഖത്തിന് കൈകാര്യം ചെയ്യുവാന്‍ സാധിക്കും. ഒരു മദര്‍ഷിപ്പില്‍ 24500 കണ്ടെയ്‌നറുകളാണ് ഉണ്ടാകുക. ഇങ്ങനെ ഒരു വര്‍ഷം 10 ലക്ഷം കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് എത്തും. ഇങ്ങനെ 1.25 കോടി ടണ്‍ ചരക്ക് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്യും.
കേരളത്തിന്റെ വികസനം
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി നുറമുഖത്തെ ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റര്‍ റെയില്‍ പാതയും റോഡു നിര്‍മാണവും പൂര്‍ത്തിയാകും. ഇതോടെ കേരളത്തിലേക്കും പുറത്തേക്കും ഉള്ള ചര്ക്ക് നീക്കും വര്‍ദ്ധിക്കും. കൂടുതല്‍ പ്രദേശങ്ങള്‍ നഗരങ്ങളായി വളരുവാന്‍ ഇത് വഴിവെയ്ക്കും. വിഴിഞ്ഞത്ത് 5000 പേര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുന്ന ആഡംബര കപ്പലുകള്‍ വിനോദ സഞ്ചാരികളുമായി എത്തും.