കാഠ്മണ്ഡു. നേപ്പാളില്‍ യാത്ര വിമാനം ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്ന് വീണ് 72 മരണം. രാവിലെ സമയം 10.33 അപകടം സംഭവിച്ചത്. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യെതി എയര്‍ലൈസിന്റെ വിമാനമാണ് തകര്‍ന്ന് വീണത്. യാത്രക്കാരില്‍ അഞ്ച് ഇന്ത്യക്കാരും ഉണ്ട്. വിമാനത്തില്‍ 15 വിദേശ പൗരന്മാരുണ്ടെന്ന് നേപ്പാളിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരില്‍ മൂന്ന് കൈ കുഞ്ഞുങ്ങളും ആറ് കുട്ടികളും ഉണ്ടായിരുന്നു. അഞ്ച് ഇന്ത്യക്കാര്‍ക്ക് പുറമെ നാല് റഷ്യന്‍ സഞ്ചാരികളും രണ്ട് കൊറിയന്‍ പൗരന്മാരും ഇറാന്, അര്‍ജന്റീന, ഫ്രാന്‍സ് എന്നി രാജ്യങ്ങളില്‍ നിന്നും ഓരോ സഞ്ചാരികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം വീണതിന് പിന്നാലെ തീ കത്തിപ്പടരുകയായിരുന്നു.
വിമാനം മുഴുവനായി കത്തിയമര്‍ന്നുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിലാണ് അപകടമുണ്ടാവുന്നത്. പൊഖ്റയില്‍ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനുമിടയില്‍ സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്.
വിമാനം വലില ശബ്ദത്തോടെ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. ജ്യത്ത് ആദ്യമായാണ് ഈ വിഭാഗത്തിലുള്ള വിമാനം അപകടത്തില്‍പ്പെടുന്നതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ജഗന്നാഥ് നിരൗല അറിയിച്ചു.