മലയാളത്തിലെ പ്രിയ താരമായിരുന്നു ബേബി അഞ്ജു. ബാലതാരമായും നായികയായും മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് അഞ്ജു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി എത്തിയ താരത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങാന്‍ കഴിഞ്ഞിരുന്നു.
2005 ല്‍ പുറത്തിറങ്ങിയ ഇസ്രയാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ദീര്‍ഘ നാള് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നടി അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു. തമിഴ് പരമ്പരകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടി മലയാളത്തില്‍ പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ഇതിനിടയില്‍ ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മേക്കപ്പിടാന്‍ പഠിപ്പിച്ചത് മമ്മൂക്കയാണ് എന്നാണ് താരം പറയുന്നത്. കോഡെക്സ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മേക്കപ്പിടാന്‍ പഠിപ്പിച്ചത് മമ്മൂക്കയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അഞ്ജുവിന്റെ വാക്കുകള്‍.
മേക്കപ്പിന്റെ കാര്യത്തില്‍ മമ്മൂക്ക എപ്പോഴും ഓവര്‍ മേക്കപ്പ് വേണ്ട എന്നൊക്കെ പറയുമായിരുന്നു. മറ്റുള്ളവരുടെ ഒപ്പം നില്ക്കുമ്പോള് കളര്‍ മാച്ചാവണമെന്നും എന്നും ലിപ്സ്റ്റിക്ക് ഇടുമ്പോള്‍ എങ്ങനെ ഇടണം എന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്. ഔട്ട്ലൈന് ഇട്ടിട്ട് വേണം ലിപ്സ്റ്റിക്ക് ഇടാന്‍, അപ്പോഴാണ് നമ്മുക്ക് കുറച്ചു കൂടി ക്ലാരിറ്റി കിട്ടു.
അങ്ങനെ പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്,-എന്നാണ് അഞ്ജു പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിനിമയിലെ ഓരൊ കാര്യവും എത്ര ഡീറ്റെയ്ലായി മമ്മൂക്ക പഠിക്കുന്നുണ്ട് എന്നതിന് തെളിവാണ് അഞ്ജുവിന്റെ വാക്കുകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.ഇത്ര ആര്‍ത്തിയോടെ സിനിമയെ കാണുന്ന മറ്റ് ഏത് നടനുണ്ട് മലയാളത്തിലെന്നും ആരാധകര്‍ ചോദിക്കുന്നു.