വിവാഹ മോചനത്തിനായി കോടതിയില്‍ പോയതും ഞങ്ങള്‍ ഒരുമിച്ചാണ്. അവിടെ വന്ന് വക്കീല്‍ നോക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്ന കാഴ്ചായണ് കണ്ടതെന്ന് നടി ലെന. തന്റെ വിവാഹ ബന്ധത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും നടി ലെന തുറന്ന് പറഞ്ഞിരിക്കുകയാണ്. ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചതെന്ന് നടി പറയുന്നു.
ആ സൗഹൃദം സൂക്ഷിച്ചു കൊണ്ടാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന തുറന്ന് പറയുന്നു. കുറെക്കാലം സന്തോഷമായി ജീവിച്ച ശേഷമാണ് വിവാഹമോചനത്തെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചതെന്നും അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ലെന തുറന്ന് പറയുന്നു. ആറാം ക്ലാസ് മുതലാണ് ഞാന്‍ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലേ കാണുന്നുള്ളു. നീ പോയി ലോകമൊക്കെ ഒന്ന് കാണു. ഞാനും ലോകം കാണട്ടെ…
അങ്ങനെ പറഞ്ഞിട്ടാണ് ഞങ്ങള്‍ വിവാഹ മോചനം നേടിയത്. വളരെ സൗഹൃദപൂര്‍വമാണ് പിരിഞ്ഞതെന്ന് ലെന പറഞ്ഞു. വിവാഹ മോചനത്തിനായി കോടതിയില്‍ പോയതും ഞങ്ങള്‍ ഒരുമിച്ചാണ്. അവിടെ വന്ന് വക്കീല്‍ നോക്കുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്ന കാഴ്ചായണ് കണ്ടതെന്ന് നടി ലെന. നിങ്ങള്‍ വിവാഹമോചനത്തിന് തന്നെയല്ലേ വന്നതെന്നാണ് വിക്കീലപ്പോള് ചോദിച്ചതെന്നും താരം പറയുന്നു.
താന്‍ ഇത് സിനിമ ആക്കുവാന് ആഗ്രഹിക്കുന്നുണ്ടെന്നാണ് അതിന് മറുപടി നല്‍കിയതെന്നും ലെന പറഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് എഴുത്തിന്റെ വഴിയിലേക്കും നടി തിരിഞ്ഞിട്ടുണ്ട്. 1998 ല്‍ സിനിമയില്‍ എത്തിയ ലെന ഇടയ്ക്ക് കരിയറില്‍ ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് ശക്തമായ തിരിച്ചുവരവ് താരം നടത്തി.