ലോക ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണവുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനി പിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞു. അഞ്ചു ശതമാനം മുതല്‍ 10 ശതമാനം വരെ വില ഇടിഞ്ഞതായിട്ടാണ് വിവരം. ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് നിന്നും അദാനി നാലാം സ്ഥാനത്തേക്ക് വീണു.
കമ്പനിയുടെ പബ്ലിക് ഓഫര്‍ തുടങ്ങുവാന്‍ ഇരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. 20,000 കോടിയുടെ ഫോളോഓണ്‍ പബ്ലിക് ഓഫറാണ് നടക്കുക. അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഭരണത്തിലും അക്കൗണ്ടിങ്ങിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 55,000 കോടിയാണ്. കമ്പനിയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ എത്തിയത് ഇതിന്റെ പ്രശ്‌നമാണെന്ന് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെക്കുന്നു. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമത്വം നടക്കുന്നു. മൗറീഷ്യസ്, യു എ ഇ, കരീബിയന്‍ മേഖലയിലെ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമത്വം നടത്തുന്നതെന്നാണ് ആരോപണം.
ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ശതകോടീശ്വരന്‍ മരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് ഗൗതം അദാനി വീണു. അതേസമയം ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നാണ് കമ്പനി പ്രതികരിച്ചു. ഒരിക്കല്‍ പോലൂം ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രതിനിധികള് ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.