അമേരിക്കന്‍ വ്യവസായി ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോക കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ ഗൗതം അദാനി തയ്യാറെടുക്കുന്നു. നിലവില്‍ അദാനിയുടെ ആസ്തി 119 ബില്യണ്‍ ഡോളറിന്റേതാണ്. ഇലോണ്‍ മസ്‌കിന്റേത് 132 ബില്യണ്‍ ഡോളറും. ഏതാനും ആഴ്ചകള്‍ക്കുള്ളില് അദാനി മസ്‌കിനെ മറികടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിസംബര്‍ 13നാണ് ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നും മസ്‌ക് പിന്തള്ളപ്പെട്ടത്.
ഒരു വര്‍ഷത്തിനിടെ മസ്‌കിന് നഷ്ടമായത് 137 ബില്യണ്‍ ഡോളറാണ്. അതേസമയം അദാനിക്ക് 43 ബില്യണ്‍ ഡോളര്‍ ആസ്തില്‍ വര്‍ധിക്കുകയും ചെയ്തു. മസ്‌കിന്റെ ആസ്തിയില്‍ ഇടിവ് ഉണ്ടായാല്‍ അദാനിയുടെ മുന്നേറ്റമാകും കാണുക. അഞ്ചാഴ്ച കൊണ്ട് അദാനി മസ്‌കിനെ മറിടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഡിസംബര്‍ 13ന് ഒന്നാം സ്ഥാനത്ത് നിന്നും മസ്‌കിനെ മറികടന്ന് ആഡംബര ഉത്പന്ന വ്യവസായി ബെര്‍നാര്‍ഡ് അര്‍നോള്‍ട് ഒന്നാം സ്ഥാനത്തെത്തി.
അതേസമയം മസ്‌കിന്റെ ആസ്തിയില്‍ 200 ബില്യണ്‍ ഡോളര്‍ ഇടിവ് ഉണ്ടായതോടെ അതിവേഗം ആസ്തി നഷ്ടപ്പെടുന്നവരില്‍ ഒന്നാം സ്ഥാനം മസ്‌കിന് സ്വന്തമായി. 2021 നവംബറിലെ കണക്ക് പ്രകാരം മസ്‌കിന്റെ ആസ്തി 340 ബില്യണ്‍ ഡോളറായിരുന്നു. വൈദ്യുതി വാഹനങ്ങള്‍ നിര്‍മിക്കുവാന്‍ കൂടുതല്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത് ടെസ്ലയ്ക്ക് ഭീഷണിയാണ്. ചൈനയിലെ പ്രതിസന്ധികള്‍ മൂലം ഉത്പാദനം കുറഞ്ഞു.
ടെസ്‍ല കാറുകൾക്ക് ആവശ്യക്കാർ ഇല്ലാതായോടെ 7500 ഡോളറിന്റെ ഓഫറിലാണ് കാറുകൾ യു എസിൽ വിൽക്കുന്നത്. അതേസമയം ടെസ്ലയുടെ ഓഹരിയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നു. ഇതും മസ്‌കിനെ കാര്യമായി ബാധിച്ചു. ട്വറ്റര്‍ എറ്റെടുത്തതും ലിയ തകര്‍ച്ചയിലേക്കാണ് മസ്‌കിനെ എത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.