2024ലെ തിരഞ്ഞെടുപ്പല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്നും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. 2019ല്‍ വാരണാസില്‍ നിന്നുമാത്രമാണ് പ്രധാനമന്ത്രി മത്സരിച്ചത്. അതേസമയം 2014ല്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉത്തരപ്രദേശിലെ വാരണാസിയില്‍ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു.
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വാരണാസിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താല്പര്യപ്പെടുന്നതായിട്ടാണ് വിവരം. അതേസമയം പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതിനും കാരണങ്ങള്‍ ഏറെയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ മോദിക്കും ബി ജെ പിക്കും എളുപ്പത്തില്‍ കഴിയും. എന്നാല്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും താമര വിരിയുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അതല്ല സ്ഥിതി.
കര്‍ണാടകയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ ബി ജെ പിക്ക് പ്രതീക്ഷിച്ച വളര്‍ച്ച സംഭവിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദം ഈ സംസ്ഥാനങ്ങളില്‍ നിന്ന് ആയതിനാല്‍ ഇതില്‍ മാറ്റം വരുത്തി. ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നേടുക എന്നതാണ് ബി ജെ പിയുടെ ലക്ഷം.
പുണ്യസ്ഥലമായ രാമസേതുവും, രാമേശ്വരവും ഉള്‍പ്പെടുന്ന തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചിക്കും എന്നാണ് ലഭിക്കുന്ന വിവരം. വാരണാസിയും രാമേശ്വരവും തമ്മില്‍ ബന്ധപ്പെടുത്തി മോദിയുടെ മത്സരത്തിന് സാധുത കണ്ടെത്തുന്നവരും ഉണ്ട്. തമിഴ്‌നാട്ടില്‍ ബി ജെ പിക്ക് വലിയ വേരോട്ടം ഇല്ലെങ്കിലും തമിഴ്‌നാട്ടിലെ പ്രതിപക്ഷത്തിന്റെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം വോട്ടാക്കി വിജയിക്കുവനാണ് നീക്കം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട് നിന്നും മത്സരിച്ചപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച വിജയമാണ് നേടിയത്. ഇത് തന്നെയാണ് ബി ജെ പിയും ലക്ഷ്യം വെയ്ക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേ,ം 1978-ല്‍ ഇന്ദിരാഗാന്ധി കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ നിന്നും മത്സരിച്ചിരുന്നു. 1980 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ആന്ധ്രാപ്രദേശിലെ മേഡക്കില്‍ നിന്നും മത്സരിച്ചു.