നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചന കവി. നീലത്താമരയ്ക്ക് ശേഷം നടിയ നിരവധി മലയാളം ചിത്രങ്ങളില്‍ വേഷ മിട്ടിരുന്നു. അടുത്തിടെ അര്‍ച്ചന കവി തന്റെ സീരിയലില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിത നടി പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
വീഡിയോയില്‍ തനിക്കുള്ള ഭ്രാന്തമായ ചിന്തകളെക്കുറിച്ചാണ് അര്‍ച്ചന കവി പറയുന്നത്. ഇനി മുതല്‍ ദിവസവും ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്നും നടി പറയുന്നുണ്ട്. തന്റെ ഭ്രാന്തുകള്‍ വളരെ ഇഷ്ടമാണെന്നും അത് തനിക്ക് സത്യസന്ധമായി ജീവിക്കുവാന്‍ സഹായിക്കുന്നുവെന്നും അര്‍ച്ചന തുറന്ന് പറയുന്നു.
താന്‍ കേട്ട പാട്ടുകളും കണ്ട കാഴ്ചകളും ചിന്തകളും എല്ലാം തനിക്ക് നല്കുന്ന ഭ്രാന്തമായ അനുഭവങ്ങളെക്കുറിച്ചും നടി പറയുന്നു. പുതുവര്‍ഷം പിറന്നതോടെ തനിക്ക് 35 വയസ്സായി എന്നും ഈ വര്‍ഷത്തില്‍ തനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യണമെന്നും നടി തുറന്ന് പറഞ്ഞു. എന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഒന്നും പ്ലാന്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല.
പിറന്നാള്‍ ദിനത്തില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഡിന്നര്‍ നല്കി. വര്‍ഷങ്ങളായി അറിയുന്നവരാണ് വീട്ടിലെത്തിയത്. എന്നാല്‍ തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടയി സമ്മാനം വേദനിപ്പിക്കുന്നതായിരുന്നുവെന്ന് അര്‍ച്ചന പറയുന്നു. തന്റെ കാല് നിലത്ത് ഇടിച്ച് വിരലില്‍ ഉണ്ടായ പരിക്ക് അര്‍ച്ചന വീഡിയോയില്‍ ആരാധകരെ കാണിച്ചു.