മലകളിലും വാഹനം കയറി ചെല്ലുവാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കായി ഒരു കുഞ്ഞന്‍ വാഹനം നിര്‍മ്മിച്ചിരിക്കുകയാണ് പാലാ ചൂണ്ടച്ചേരി എസ് ജെ സി ഇ ടിയിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഈ വാഹനത്തിന് ചാര്‍ലി എന്നാണ് പേരിട്ടിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്യുവാന്‍ സാധിക്കുന്ന എ ടി വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് ചാര്‍ളി.
ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ക്കായി കോളേജിലെ മെക്കാനിക്കല്‍ വിദ്യാരാര്ഥികളുടെ നേതൃത്വത്തിലാണ് വാഹനം നിര്മ്മിച്ചച്ചത്. വാഹനം നിര്‍മിച്ചതോടെ ആവശ്യക്കാരം എത്തി. ഇതോടെ വാഹനത്തെ കൃഷിയിടത്തിലെത്തിക്കുവാന് ഒരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. കോളേജിലെ തൈറോവെലോസ് റേസിങ് ടീമാണ് ഈ എ ടി വി നിര്‍മിച്ചത്. ടീം 2019 മുതല്‍ വിവാധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
വാഹനങ്ങള്‍ സ്വന്തമായി നിര്‍മിച്ച് മത്സരത്തില്‍ പങ്കെടുക്കുകയാണ് മത്സരയിനം. 2019-ല്‍ ആല്‍ഫാ എന്ന പേരിലും 2021-ല്‍ ബ്രാവോ എന്ന പേരിലും ഈ വിദ്യാര്‍ഥികള്‍ വാഹനം നിര്‍മിച്ചിരുന്നു. ഈ വര്‍ഷത്തെ മത്സരത്തിനായി ഡെല്‍റ്റ എന്ന പേരില്‍ വാഹനം നിര്‍മിക്കുകയാണ് വിദ്യാര്‍ഥികള്‍. വലിയ കയറ്റങ്ങളും പാറക്കെട്ടുകളും കയറുവാന്‍ സാധിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ നിര്‍മാണം.
210 കിലോ ഗ്രാം ഭാരമുള്ള ചാര്‍ലിയെ പ്രവര്‍ത്തിപ്പിക്കുന്നത് 305 സി സി സി വി ടി എന്‍ജിനാണ്. ഈ എഞ്ചിന് 18 എന്‍ എം ടോര്്ക് നല്‍കുന്നതാണ്. കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ വാഹനത്തില്‍ മാറ്റം വരുത്തുവാന്‍ വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കൃഷിത്തോട്ടത്തില്‍ പരിക്ഷണവും നടത്തിയിരുന്നു.
ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വാഹനത്തില്‍ ഡ്രൈവര്‍ക്ക് പുറമെ 350 കിലോ ഗ്രാം ഭാരവും വഹിക്കുവാന്‍ സാധിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ ആവകാശപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും മധ്യപ്രദേശിലും ഗോവയിലും നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ടീം യോഗ്യത നേടിയിരുന്നു.