നമ്മള്‍ എല്ലാവരും വ്യായാമം ചെയ്യുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ വ്യായമത്തിന് ശേഷം ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതും വ്യായമത്തിന്റെ ഗുണം വര്‍ധിപ്പിക്കുവാന്‍ നല്ലതാണ്. വ്യായമം ചെയ്യുന്ന പലര്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയില്ല എന്നതാണ് സത്യം. വ്യായമം ചെയ്തുകഴിഞ്ഞാല്‍ ഭക്ഷണം എപ്പോള്‍ കഴിക്കണം, എന്ത് കഴിക്കണം എന്നീ സംശയങ്ങള്‍ പലര്‍ക്കും ഉണ്ട്.
ഈ സംശയങ്ങള്‍ക്ക് നമുക്ക് വ്യക്തതവരുത്താം. കുറഞ്ഞത് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമാണ് ആഹാരം കഴിക്കേണ്ടത്. വണ്ണം കുറയ്ക്കുന്നതിനുള്ള വ്യായമം ആണെങ്കില്‍ കലോറി കുറഞ്ഞ ആഹാരം വേണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍. പഴങ്ങളും ജ്യൂസും കഴിക്കാം…
അതേസമയം മസില്‍ ബില്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് നിങ്ങള്‍ വ്യായാമം ചെയ്യുന്നതെങ്കില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വേണം കഴിക്കുവാന്‍ ഉദാഹരണത്തിന് മുട്ടയുടെ വെള്ള, കോഴി ഇറച്ചി, കൊഴുപ്പ് മാറ്റിയ പാല്‍, ഏത്തപ്പഴം എന്നിവ കഴിക്കാം. പയര്‍ മുളപ്പിച്ചതും കടല പുഴുങ്ങിയതും നല്ലതാണ്.
എന്നാല്‍ ഇതിനൊന്നുമല്ലാതെ വ്യായാമം ചെയ്യുന്നവര്‍ പ്രോ്ട്ടീനും കാര്‍ബോഹൈഡ്രേറ്റും നിറഞ്ഞ ഭക്ഷണം വേണം കഴിക്കുവാന്‍. ഓട്‌സ്, ബ്രെഡ്, ബീറ്റ് റൂട്ട്, കാരറ്റ് ജ്യൂസുള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.