മധ്യപ്രദേശിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മന്‍ എം എ യുസഫലിയെ ക്ഷണിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും മികച്ച സാധ്യതകള്‍ ഉള്ള സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുമായിട്ട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വ്യക്തമാക്കിയത്.
മധ്യപ്രദേശില്‍ നിക്ഷേപം നടത്തുവാന്‍ മുഖ്യമന്ത്രി നേരിട്ട് യൂസഫലിയെ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹകരണവും ഇക്കാര്യത്തില്‍ നല്‍കുമെന്നും യൂസഫലിക്ക് അദ്ദേഹം ഉറപ്പ് നല്കി. സംസ്ഥാനത്തെ ഭക്ഷ്യ സംസ്കരണ, ലൊജിസ്റ്റിക്സ്, റീട്ടെയില്‍ മേഖലകളിലാണ് ലുലൂ ഗ്രൂപ്പ് നിക്ഷേപം നടത്തുക.
അതേസമയം കൂടുതല്‍ ചര്‍ച്ചകള്‍ നിക്ഷേപ കാര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരുമായി നടത്തുമെന്ന് എം എ യൂസഫലി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ചര്‍ച്ചയില്‍ മധ്യപ്രദേശ് സര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥരും ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ വി ആനന്ദ് റാം, സി ഇ ഒ രജിത്ത് രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.