തേങ്ങാപ്പൊങ്ങ് അഥവാ തേങ്ങാ ആപ്പിളിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുന്നു. കേര കര്‍ഷകര്‍ക്ക് തേങ്ങാ വില 20 രൂപ ലഭിക്കുമ്പോള്‍ തേങ്ങാപ്പൊങ്ങ് വിപണിയില്‍ എത്തിച്ചാല്‍ 80 രൂപ ലഭിക്കും. ഇതാണ് തേങ്ങാപ്പൊങ്ങ് ഉത്പാദനത്തിലേക്ക് കര്‍ഷകര്‍ എത്തുവാന്‍ കാരണം. കര്‍ഷകര്‍ക്ക് കരിക്കിനും തേങ്ങായിക്കും ലഭിക്കുന്ന ലാഭത്തിലും ഇരട്ടി തേങ്ങാപ്പൊങ്ങിന് വിപണിയില്‍ ലഭിക്കുന്നുണ്ട്.
ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനിലെ കേര കച്ചവക്കാരനാണ് പരീക്ഷണാര്‍ത്ഥം തേങ്ങാപ്പൊങ്ങ് വിപണിയില്‍ എത്തിച്ചത്. ഇതിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ നിരവധി പേരാണ് ഈ രംഗത്തേക്ക് എത്തുന്നത്. തേങ്ങാപ്പൊങ്ങിന് നിരവധി ഔഷധഗുണങ്ങളും ഉണ്ട്. പ്രമേഹത്തെ നിയന്ത്രിക്കുവാനും ഹൃദ്രോഗസാധ്യതയെ കുറയ്ക്കുവാനും തെങ്ങാപ്പൊങ്ങിന് സാധിക്കും എന്നാണ് പറയുന്നത്.
അമിത വണ്ണത്തെ കുറയ്ക്കുവാനും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുവാനും ഇത് കഴിക്കുന്നത് മൂലം സാധിക്കും. നിത്യവും തേങ്ങാപ്പൊങ്ങ് കഴിച്ചാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും സാധിക്കുമെന്നാണ് കച്ചവടക്കാര്‍ അവകാശപ്പെടുന്നത്. 7 മുതല്‍ 8 മാസം കൊണ്ടാംണ് തേങ്ങാ മുഴുവനായും പൊങ്ങായി മാറുന്നത്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന പൊങ്ങാണ് വിപണിയില്‍ എത്തിച്ച് കര്‍ഷകര്‍ ലാഭം നേടുന്നത്.
പൊങ്ങ് ജീവകങ്ങളാലും ധാതുക്കളാലും സമ്പന്നമാണ്. ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുമ്പോള്‍ ലഭിക്കുന്ന പോഷകമൂല്യം പോലെയാണ് വിളഞ്ഞ തേങ്ങ മുളയ്ക്കുമ്പോള്‍ രൂപപ്പെടുന്ന പൊങ്ങില്‍ നിന്നും ലഭിക്കുന്നത്. പഴയ തലമുറയ്ക്ക് തേങ്ങാപ്പെങ്ങ് അപൂര്‍വ ഭക്ഷ്യവസ്തുവല്ല. എന്നാല്‍ പുതിയ തലമുറയില്‍ പൊങ്ങ് രുചിച്ചിട്ടുള്ളവര്‍ ചുരുക്കമാണ്. ഇത് വില്‍പ്പനയെയും സഹായിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.