സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ജനങ്ങളെ തെറ്റായ പ്രചാരണം നടത്തുന്നവരെ നിയന്ത്രിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡുകളെ പ്രമോട്ട് ചെയ്യുവ്വനര്‍ ഇവര്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ഇനി വെളിപ്പെടുത്തണം.
സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സും അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാന്‍ഡോ പ്രമോട്ട് ചെയ്യുമ്പോള്‍ മുന്നറിയിപ്പായി അവര്‍ക്കതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും പൂര്‍ണ്ണമായും ഇനി വെളിപ്പെടുത്തേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന് 50 ലക്ഷം രൂപ വരെ പിഴ ചുമത്തുവനാണ് സര്‍ക്കാര്‍ തീരുമാനം.
ഒപ്പം ഉത്പന്നങ്ങള്‍ക്ക് ആറു വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്തുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്പന്നത്തെ സംബന്ധിച്ചും പ്രമോഷന്‍ താത്പര്യങ്ങളും ലളിതമായ ഭാഷയില്‍ എല്ലാവര്‍ക്കും വ്യക്തമാകുന്ന രീതിയില്‍ വേണമെന്നാണ് നിര്‍ദേശം. 2025 എത്തുന്നതോടെ പ്രതിവര്‍ഷം 2800 കോടി രൂപയുടെ പ്രമോഷനായിരിക്കും രാജ്യത്ത് നടക്കുകയെന്നും അപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കുവാനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനുമാണ് നിയന്ത്രണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
എന്‍ഡോസ്മെന്റ് നോ ഹൗസ് എന്നാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. പ്രോത്സാഹനങ്ങള്‍ പണം മറ്റ് പ്രതിഫലങ്ങള്‍, യാത്രകള്‍ അല്ലെങ്കില്‍ ഹോട്ടല്‍ താമസം, മീഡിയ ബാര്‍ട്ടറിങ്, കവറേജുകള്‍ അവാര്‍ഡുകള്‍, സൗജന്യ ഉത്പന്നങ്ങള്‍, കിഴിവുകള്‍, സമ്മാനങ്ങള്‍, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴില്‍പരമോ ആയ ബന്ധങ്ങള്‍ എന്നിവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു. പ്രമോഷനുകള്‍ നടത്തുമ്പോള്‍ സ്പോന്‍സേര്‍ഡ് എന്നോ പെയ്ഡ് പ്രമോഷന്‍ എന്നോ ഉപയോഗിക്കണം.
ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന പിഴ ബാധകമായിരിക്കും. 2022 ല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് മാര്‍ക്കറ്റ് 1275 കോടി രൂപയുടേതായിരുന്നു. 2025 ആകുമ്പോഴേക്കും ഇത് 2800 കോടി രൂപയായി ഉയരും, ഏകദേശം 19- 20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക്.
സാമൂഹ്യ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവര്‍, അതായത് മികച്ച ഫോളോവേഴ്‌സ് ഉള്ളവര്‍ രാജ്യത്ത് ഒരു ലക്ഷത്തില്‍ കൂടുതലാണ് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.