കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തില്‍ തുടരുന്നതിനാല്‍ സംസ്ഥാന ബജറ്റില്‍ ഫീസുകളും പിഴകളും വലിയതോതില്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ മൂന്നോട്ട് പോകുവാന്‍ സാധിക്കാത്ത നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കടം എടുക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയന്ത്രണം കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് മറികടക്കുവനാണ് ഫീസുകളും പിഴയും വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുവനാണ് നീക്കം. അതോടൊപ്പം മോട്ടോര്‍ വാഹന നികുതിയും കൂട്ടും. കൂടുതല്‍ വിഭവസമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ബജറ്റ് ലക്ഷ്യം മിട്ടിരുന്ന അധിക വിഭവ സമാഹരണം 602 കോടിയായിരുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറയ്‌ച്ചേക്കും.
അത് പരിഹരിക്കുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാം. വസ്തുനികുതി, വിനോദ നികുതി, പരസ്യനികുതി, ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസന്‍സ് ഫീസ് എന്നിവയില്‍ ചിലത് കൂട്ടും. വനം, പൊലീസ്, റവന്യൂ, എക്‌സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇതില്‍ പലതും ഇത്തവണ വര്‍ധിപ്പിക്കുവനാണ് സാധ്യത.
അഞ്ച് ശതമാനം വര്‍ധനയാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഭൂമിയുടെ ന്യായവില 10 ശതമാനം കുട്ടുമെങ്കിലും ന്യായവിലയുടെ പുനര്‍ നിര്‍ണയം പ്രതീക്ഷിക്കേണ്ടന്നാണ് സൂചന. പെട്രോളിൻറെയും ഡീസലിൻറെയും മദ്യത്തിൻറെയും വിൽപന നികുതി കൂട്ടുന്നതിനുള്ള നിർദേശവും മുന്നിലുണ്ടെന്നാണ് വിവരം. മദ്യത്തിന് 251 ശതമാനമാണ് ഉയര്‍ന്ന പൊതുവില്‍പനനികുതി. നവംബറില്‍ മദ്യത്തിന്റെ വില്‍പനനികുതി കൂട്ടിയിരുന്നെങ്കിലും അത് മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയത് ക്രമീകരിച്ചതാണെന്നാണു ധനവകുപ്പ് വാദം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.