മൂന്നാര്‍ സ്വദേശികളുടെ പേടി സ്വപ്‌നമായ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് നാട്ടില്‍ ആരാധകര്‍ കൂടുന്നു. ആനയുടെ പേരില്‍ ഫാന്‍സ് അസോസിയേഷനും വാട്‌സാപ് ഗ്രൂപ്പും ഉണ്ടാക്കിയാണ് ആരാധകര്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. പടയപ്പ ഫാന്‍സ് അസോസിയേഷന്‍ എന്ന് പേരിട്ടിരിക്കുന്ന കൂട്ടയ്മയില്‍ 100- ല്‍ അധികം അംഗങ്ങളുണ്ട്. ഇവര്‍ക്ക് വാട്‌സാപ് കൂട്ടായ്മയും ഉണ്ട്.
മൂന്നാറിലേക്ക് സഞ്ചാരികളായി എത്തുന്ന ആന പ്രേമികളാണ് കൂട്ടായ്മയ്ക്ക് പന്നില്‍. ഇവര്‍ പടയപ്പയുടെ ഓരോ നീക്കങ്ങളും തത്സ്യമയം ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്നു. പടയപ്പയുടെ യാത്ര വിവരങ്ങളും ചിത്രങ്ങളും അടക്കമാണ് ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്നത്. അതേസമയം പടയപ്പയ്‌ക്കെതിരെ മൂന്നാറിലെ കച്ചവടക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
അടുത്തകാലത്തായി ആക്രമണ സ്വഭാവം കാണിക്കുന്ന പടയപ്പയെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനെ ആനപ്രേമികള്‍ ശക്തമായി എതിര്‍ക്കുന്നു.