ഇന്ത്യയുടെ സമുദ്ര അതിര്‍ഥിയുടെ കാവലിനായി നിര്‍മിച്ച പുതിയ അന്തര്‍വാഹിനി ഐ എന്‍ എസ് വാഗിര്‍ തിങ്കളാഴ്ച രാജ്യത്തിന് സമര്‍പ്പിച്ചു. കല്‍വരി ശ്രീണിയില്‍പ്പെട്ട അഞ്ചാം അന്തര്‍വാഹിനിയാണ് വാഗിര്‍. സമുദ്ര പ്രതിരോധത്തില്‍ പുതിയ കാല്‍വയ്പ്പായ ഐ എന്‍ എസ് വാഗിര്‍ സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ നേരിടാനുള്ള ശേഷിയുണ്ട്.
ഒപ്പം ശത്രുക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുവാനും വിവരശേഖരണം നടത്തുവാനും ഈ അന്തര്‍ വാഹിനിക്ക് സാധിക്കും. ശത്രുക്കളുടെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കി അതിവേഗത്തില്‍ നീക്കം തടത്തുവാന്‍ കഴിയുന്നു വാഗിര്‍ കൃത്യമായി എതിരാളികളെ ആക്രമിക്കുവാനും സാധിക്കും. രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി രാജ്യത്ത് തന്നെയാണ് അന്തര്‍ വാഹിനി നിര്‍മിച്ചിരിക്കുന്നത്.
മസ്ഗാവ് കപ്പല്‍ ശാലയിലാണ് ഐ എന്‍ എസ് വാഗിര്‍ നിര്‍മിച്ചിരിക്കുന്നത്. നാവികസേനയുടെ പ്രോജക്ട് 75 ന്റെ ഭാഗമായിട്ടാണ് പുതിയ അന്തര്‍വാഹിനിയുടെ നിര്‍മാണം. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഗറില്‍ അതിവേഗ ബാറ്ററി ചാര്‍ജിങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ശത്രുക്കളുടെ നീക്കങ്ങള്‍ മനസ്സിലാക്കുവാന്‍ മികച്ച സെന്‍സറുകളാണ് അന്തര്‍വാഹിനിയില്‍ ഒരുക്കിയിരിക്കുന്നത്.
സമുദ്രത്തില്‍ നടത്തിയ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അന്തര്‍വാഹിനി നാവിക സേനയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ സമുദ്രത്തില്‍ കാണുന്ന മാകമായ വാഗിര്‍ മത്സ്യത്തിന്റെ പേരാണ് അന്തര്‍വാഹിനിക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ 4 കല്‍വാരി ശ്രണിയില്‍പ്പെട്ട അന്തര്‍വാഹിനികള്‍ നാവികസേന ഉപയോഘിക്കുന്നു.