ആര് ആര് ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. 14 വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേക്ക് എത്തുന്നത്. ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നേട്ടം. എം എം കീരവാണിയാണ് സംഗീതം ഒരുക്കിയത്. യു എസില്‍ നടന്ന ചടങ്ങില്‍ 80-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എം എം കീരവാണി ഏറ്റുവാങ്ങി.
കാല ഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ച് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇതിന് മുമ്പ് സ്ളം ടോഗ് മില്യണേര്‍ എന്ന ചിത്രത്തിലൂടെ എ ആര് റഹ്മാനായിരുന്നു ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഇതിനുമുന്‍പ് ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ പൂര്‍ണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യന്‍ സിനിമയ്ക്ക് ഗോള്‍ഡന്‍ ഗ്ളോബ് ലഭിക്കുന്നത് ആര് ആര് ആറിലൂടെയാണ്.
പ്രശസ്ത ഗായകരായ ടെയ്ലര് സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്കാരം നേടിയത്. മികച്ച അന്യഭാഷാ ചിത്രത്തിന്റെ വിഭാഗത്തിലും ആര് ആര് ആര് ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരത്തിനായി മത്സരിച്ചിരുന്നു.
ജര്‍മ്മനിയുടെ ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീനയുടെ അര്‍ജന്റീന 1985, ബെല്‍ജിയത്തിന്റെ ക്ലോസ്, ദക്ഷിണ കൊറിയയുടെ ഡിസിഷന്‍ ടു ലീവ് എന്നിവയ്ക്കെതിരെയാണ് ആര് ആര് ആര് മത്സരം നേരിട്ടത്. ഈ വിഭാഗത്തില്‍ അര്‍ജന്റീന 1985 എന്ന ചിത്രം പുരസ്കാരം സ്വന്തമാക്കി.