മലയാളിയായ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ ഇലട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലട്രിക്ക് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ലാന്‍ഡി ലാന്‍സോ എന്ന പേരിലായിരിക്കും ഇരുചക്രവാഹനങ്ങള് വിപണിയില്‍ എത്തുക.
വാഹനത്തില്‍ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്‌സി നാനോ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി വെറും അഞ്ചുമുതല്‍ 10 മിനിറ്റു കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് എം ഡി ബിജു വര്‍ഗീസ് അവകാശപ്പെടുന്നു. ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്‌സ്, ഇ-സ്‌കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവ വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു.
ഏപ്രിലോടെ ഇവ വിപണിയിലെത്തും. ലാന്‍ഡി ലാന്‍സോ സെഡ് ശ്രേണിയിലുള്ള വാഹനങ്ങള്‍ ഫ്ളാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് എത്തുന്നത്. കേരളത്തില്‍ പെരുമ്പാവൂരിലാണ് കമ്പനി വാഹനങ്ങള്‍ നിര്‍മിക്കുന്നത്. വാഹനത്തിന്റെ ബാറ്ററി ലൈഫ് 15 മുതല്‍ 25 ശതമാനം വരെയാണെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം കമ്പനിക്ക് ഭാവിയില്‍ ഇലട്രിക് ബസ്, എസ് യു വി, കാര്‍ എന്നിവ വിപണിയില്‍ എത്തിക്കുവാന്‍ പദ്ധതികളുണ്ട്. കേരളത്തില്‍ ഇതിനായി 120 കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്തുക.