അടുത്ത യൂണിയന് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. വന്ദേഭാരത് എത്തിയതോടെ രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍ വേയ്ക്ക് അതിവേഗ കുതിപ്പു നല്കുന്ന നമ്പന്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. രാജ്യത്ത് നടന്നുവരുന്ന അതിവേഗ അടിസ്ഥാന വികസന നടപടികള്‍ക്കു പുറമെയാണ് റെയില്‍ വികസനവും കേന്ദ്ര സര്‍ക്കാര്‍ സാധ്യമാക്കുന്നത്.
ലോകത്തിന് മുന്നില്‍ ആധുനിക മുഖം സ്വന്തമാക്കുവാന്‍ പ്രയത്നിക്കുന്ന രാജ്യത്തിന് പുതിയ പ്രഖ്യാപനങ്ങള്‍ വലിയ കുതിപ്പ് നല്‍കും. ഫെബ്രുവരി ഒന്നിന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന ബജറ്റിലാണ് വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത്. രാജ്യം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളില്‍ ഒന്ന് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദ്യ ഘട്ടത്തില്‍ 20 ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കുവനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയതെങ്കിലും. പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനപ്രകാരമാണ് ഈ ബഡ്ജറ്റില്‍ തന്നെ പദ്ധതി പ്രഖ്യാപിക്കുന്നത്.
2024-ല്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ പദ്ധതികള്‍ പൂര്ത്തിയാക്കുവനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സാങ്കേതിക വിദ്യ വികസിപ്പിക്കുവനാണ് ശ്രമിക്കുന്നത്. ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്ന ചൈനയെയും ജര്‍മനിയുടെയും മാതൃകയിലാകും പദ്ധതി.
ഇന്ത്യന്‍ റെയില്‍വേയുടെ നാരോ ഗേജ് ഹെറിറ്റേജ് റൂട്ടുകളിലാവും ഹൈഡ്രജന്‍ പവര്‍ ട്രെയിനുകള്‍ ഓടുക. ഈ ഡിസംബറോടെ ട്രെയിനുകള്‍ പുറത്തിറക്കാനാണ് പദ്ധതി. ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ, മാഥേരന്‍ ഹില്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബില്‍മോറ വാഘായി, മാര്വാര്ദേവ്ഗഢ് മദ്രിയ എന്നിവടങ്ങളിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ പൈതൃക റൂട്ടുകള്‍.
നിലവില്‍ ഡീസല്‍ എഞ്ചിനുകളിലാണ് സര്‍വീസ്. 2023 ഡിസംബര്‍ മുതല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ പൈതൃക റൂട്ടുകളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലും കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ നിര്‍ണായക പങ്ക് വഹിക്കും.
ലോകമെമ്പാടും, സുസ്ഥിര ഗതാഗത ബദലായി വികസിപ്പിക്കാന്‍ കഴിയുന്ന ഹൈഡ്രജന്പവര് സാങ്കേതികവിദ്യ രാജ്യം സ്വന്തമാക്കുന്നത് ഏറെ പ്രശംസനീയമാണ്. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്.