ന്യൂഡല്‍ഹി. നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന. ബി ജെ പി കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി വീണ്ടും മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 2024- ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് കേന്ദ്ര മന്ത്രിസഭയില്‍ നടത്തുന്ന അഴിച്ച് പണിയിലൂടെ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്.
അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യം കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. ഇത് സാധ്യമാക്കുവാന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ എത്തിക്കുവനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെയും നരേന്ദ്ര മോദിയുടെയും തീരുമാനം.
അതേസമയം 2024 ലെ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് സൂചന. ശശി തരൂരിന് കോണ്‍ഗ്രസ് അവസരം നല്‍കിയില്ലെങ്കില്‍ ജയം ഉറപ്പിക്കുവാന്‍ ബി ജെ പിക്ക് സാധിക്കും. അതേസമയം തിരുവനന്തപുരത്ത് സുരേഷ് ഗോപിക്ക് ജയ സാധ്യതയുണ്ടെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.