2014-ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ തലവനുമായ മനുകുമാര്‍ ജയിന് കമ്പനി വിട്ടു. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഷഓമി ഇന്ത്യയില്‍ നിയമനടപടി നേരിടുന്ന സമയത്താണ് രാജി എന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ മുഖം തന്നെ മാറ്റി മറിച്ച വ്യക്തിയാണ് മനു. മനുവിന്റെ നേതൃത്വത്തില്‍ ഷഓമിയെ കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്ത് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
അതേസമയം പുതിയ സംരംഭം തുടങ്ങുവനാണ് മനുവിന്റെ രാജിയെന്നാണ് പുറത്ത് വരുന്ന വിവരം. സോഷ്യല്‍ മീഡിയയിലൂടെ മനു തന്നെ വ്യക്തമാക്കുന്നത് ഫോണുകളോ ഗാഡ്ജെറ്റുകളോ അല്ലാത്ത മറ്റൊന്തെങ്കിലും പുറത്തിറക്കും എന്നാണ്. ഷഓമിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കുവാന്‍ മനുവിന് സാധിച്ചിരുന്നു.