നമ്മുടെ നാട്ടില്‍ എങ്ങോട്ട് നോക്കിയാലും ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് കാണുവാന്‍ സാധിക്കും. ഇന്ന് കേരളത്തിലെ കൊച്ച് ഗ്രാമങ്ങളില്‍ പോലും അറേബ്യന്‍ വിഭവങ്ങളായ അല്‍ഫഹാമും ഷവര്‍മയും ഷവായിക്കുമാണ് ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇതിനൊടൊപ്പം തരുന്ന മയോണൈസാണ് യഥാര്‍ഥ വില്ലന്‍. എന്നാല്‍ മയോണൈസില്‍ അടങ്ങിയിരിക്കുന്ന വില്ലനെ പലപ്പോഴും ഭക്ഷണം കഴിക്കുന്നവര്‍ അറിയുന്നില്ല.
മയോണൈസില്‍ അടങ്ങിയിരിക്കുന്നതില്‍ 80 ശതമാനം എണ്ണയാണെന്നും അതില്‍ അടങ്ങിയിരിക്കുന്നത് ഉയര്‍ന്ന കലോറിക് വാല്യു വാണെന്നും ആരും തിരിച്ചറിയുന്നില്ല. കുട്ടികള്‍ അടക്കം വലിയ താല്പര്യത്തോടെ കഴിക്കുന്ന ഈ മയോണൈസും ചുട്ട മാംസ വിഭവങ്ങളില്‍ നിന്നും ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പിന്റെ അളവ് കൂടി നാം മനസ്സിലാക്കേണ്ടതാണ്.
വീടുകളില്‍ മയോണൈസ് നിര്‍മ്മിക്കുന്നത് പച്ച മുട്ട ഉപയോഗിച്ചാണ് ഇത് വലിയ തോതില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ഒന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ വിഷബാധ സംഭവിക്കുന്നത് സാല്‍മൊണെല്ല എന്ന ബാക്ടീരിയ കാരണമാണ്. പച്ച മുട്ട ചേര്‍ത്തുണ്ടാക്കുന്ന മയോണൈസില്‍ പഴകും തോറും ഈ ബാക്ടീരിയ പെരുകുന്നു, ഇത് വലിയ ഒരു അപകത്തേലാക്കാണ് എത്തിക്കുന്നത്.
അതുപോലെ തന്നെ നമ്മുടെ കാലവസ്ഥയിലും അതിവേഗത്തില്‍ മയോണൈസില്‍ ബാക്ടീരിയ പെരുകുന്നതിന് കാരണമാകുന്നു. ഫ്രിഡ്ജില്‍ ശീതികരിച്ച് വെച്ചാല്‍ മൂന്ന് ദിവസം മാത്രമാണ് മയോണൈസ് കേട് കൂടാതിരിക്കുക. എന്നാല്‍ പുറത്ത് വെച്ചാല്‍ മണിക്കൂറുകള്‍ക്കകം ഇത് വിഷമായി മാറുന്നു. മാസംത്തിന്റെ ഉള്‍ഭാഗം 75 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തുന്ന രീതിയില്‍ പാകം ചെയ്താല്‍ അണുക്കള്‍ എല്ലാം നശിക്കും.
അതുപോലെ ഭക്ഷണം മിച്ചം വന്നാല്‍ രണ്ട് മണിക്കൂറിനകം അത് ഫ്രിഡ്ജിലേക്ക് മാറ്റണം. ഇതേ പോലെ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാത്ത ഭക്ഷണം ആയതിനാലാണ് ഷവര്‍മ ഉള്‍പ്പെടെയുള്ളവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നത്. ഷവര്മ്മയ്ക്കൊപ്പം വിളമ്പുന്ന സലാഡ് നിര്‍മാണത്തിലും പ്രത്യേക ശ്രദ്ധ വേണ്ടതാണ്.