മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് ഇന്ത്യന്‍ സിനിമ ലോകത്തില്‍ തിളങ്ങിയ നടിയാണ് നയന്‍താര. താരം തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അതേസമയം ബോളിവുഡിലും നയന്‍താര അഭിനയിച്ചു. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ജവാനിലൂടെയാണ് നയന്‍താര ബോളിവുഡില്‍ എത്തുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ അഭിനയിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി.
ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സാഹചര്യം മാറി. ആ മാറിയ സാഹചര്യത്തിന് അനുസരിച്ച് നമ്മളും മാറി സഞ്ചരിക്കണമെന്ന് നയന്‍താര പറയുന്നു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടി മനസ്സ് തുറന്നത്. ഒരു നല്ല സിനിമ കണ്ടാല്‍ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകര്‍ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കില്‍ അവ അംഗീകരിക്കും എന്നും നയന്‍താര പറഞ്ഞു.
അതേസമയം, നെറ്റ്ഫ്ലിക്സിനാണ് ജവാന്റെ ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. 120 കോടി രൂപയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം. ചിത്രത്തിന്റെ ഓള് ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയ്ക്കാണെന്നാണ് വിവരം.