വിന്റേജ് കാറുകള്‍ എന്നും വാഹനപ്രേകികളും അല്ലാത്തവരും നോക്കി നില്‍ക്കുന്ന ഒന്നാണ്. നിരത്തിലൂടെ വിന്റേജ് കാറുകള്‍ പോകുമ്പോള്‍ ഒരു അത്ഭുതമായിട്ടാണ് പലരും അതിനെ കാണുന്നത്. ഇത്തരത്തില്‍ നിറയെ പ്രത്യേകതകള്‍ ഉള്ള കാറാണ് 1936ല്‍ പിറവിയെടുത്ത് കപ്പലില്‍ ബോംബെ വഴി കോഴിക്കോട്ടെത്തിയ അമേരിക്കന്‍ പോണ്ടിയാക് സില്‍വര്‍ സിറ്റിക്ക് കാര്‍. ഉടമയായ ഡാരിയൂസ് മാര്‍ഷലിന്റെ സ്വകാര്യ അഹങ്കാരമാണ് കാര്‍.
മൂന്ന് തലമുറ ഉപയോഗിച്ച കാര്‍ ഇന്നും സംരക്ഷിക്കുകയാണ് ഡാരിയൂസ്. കോഴിക്കോട് ബീച്ച് കസ്റ്റംസ് റോഡിലെ ഓട്ടോ മോട്ടോ ഓട്ടോമൊബൈല്‍ എന്ന സ്ഥാപനത്തിലാണ് കാര്‍ നിലവില്‍ ഉള്ളത്. ഡാരിയൂസിന്റെ പോണ്ടിയാകിനെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ആറ് ഒള്‍ ഇന്ത്യ കാര്‍റാലിയില്‍ പങ്കെടുത്ത കാര്‍ ഹൈസ്പീഡ് കാര്‍റേസില്‍ങ്ങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
ഡാരിസിന്റെ പാതാവാണ് കാര്‍ കോഴിക്കോട് എത്തിച്ചത്. കേരളത്തില്‍ ഈ മോഡല്‍ കാര്‍ ഡാരിസിന് മാത്രമാണ് ഉള്ളത്. അതിനാല്‍ തന്നെ കാര്‍ മോഹിച്ച് എത്തുന്നവരും കുറവല്ല. കാറിനായി മോഹവില വാഗ്ദാനം ചെയ്ത് പല പ്രമുഖ വ്യക്തികളും തന്നെ സമീപിച്ചതായി ഡാരിസ് പറയുന്നു. നിരവധി പേരാണ് കാര്‍ കാണുവാന്‍ എത്തുന്നത്. 40 ലിറ്റര്‍ ഇന്ധനം നിറയ്ക്കുവാന്‍ സാധിക്കുന്ന കാറിന് മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. വര്‍ഷം പലത് പിന്നിട്ടെങ്കിലും കാര്‍ സ്റ്റാര്‍ട്ടാക്കിയാല്‍ നേരിയ ശബ്ദംമാത്രമാണ് ഉള്ളത്.
യു കെയില്‍ ഇപ്പോഴും കാറിന്റെ സ്‌പെയര്‍പാര്‍ട്‌സ് ലഭിക്കും. നാല് ഗിയറുള്ള കാറിന്റെ ക്രോമിയം ഗ്രില്ലില്‍ തീര്‍ത്ത പോണ്ടിയാക് എംബ്ലം ഇപ്പോഴും പുതുമ നിലനിര്‍ത്തുന്നു. പഴയ അംബാസിഡറിന്റേതിന് സമാനമായ ഹെഡ്‌ലൈറ്റുകളാണ് കാറിനുള്ളത്. നാല് പേര്‍ക്ക് മുന്നിലും മൂന്ന് പേര്‍ക്ക് പിന്നിലും ഇരുന്ന് യാത്ര ചെയ്യുവാന്‍ സാധിക്കും.