ബെംഗളൂരു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ കര്‍ണാടകയില്‍ സുരക്ഷാ വീഴ്ച. പ്രധാനന്ത്രിയുടെ വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരു വ്യക്തി മാലയുമായി ഓടിയെത്തുകയായിരുന്നു. ഇയാള്‍ പ്രധാനമന്ത്രിക്ക് തൊട്ട് അടുത്ത് എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. കര്‍ണാടകയിലെ ഹുബ്ബാലിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയ മോദി വിമാനത്താവളം മുതല്‍ റെയില്‍വേ സ്പോര്‍ട്സ് ഗ്രൗണ്ട് വരെയാണ് റാലി നടത്തിയത്. വാഹനത്തിന്റെ ഫുട്ബോര്ഡില് കയറി നിന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധ ചെയ്തത്. ബാരിക്കേഡ് ചാടികടന്ന യുവാവ് പ്രധാനമന്ത്രിക്ക് തൊട്ട് അടുത്തുവരെ എത്തി.
സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന് മുമ്പ് ഇയാള്‍ മാല പ്രധാനമന്ത്രിക്ക് നല്കി. പ്രധാനമന്ത്രി മാല വാങ്ങി വാഹനത്തില്‍ വെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.