ട്വിറ്ററില്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ നിരവധി വസ്തുക്കള്‍ വിറ്റു. ട്വിറ്ററിന്റെ ലോഗോ ശില്പം ഉള്‍പ്പെടെയാണ് ലേലത്തില്‍ വെച്ചത്. ചൊവ്വാഴ്ച മുതല്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് ലേലം നടത്തിയത്. 31 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റത് ട്വിറ്ററിന്റെ ലോഗോയാണ് ഒരു ലക്ഷം ഡോളറിനാണ് ശില്പം വിറ്റത്. എന്നാല്‍ ആരാണ് ലേലത്തില്‍ ശില്പം വാങ്ങിയതെന്ന് വ്യക്തമല്ല. 40000 ഡോളറിനാണ് ട്വിറ്റര്‍ പക്ഷിയുടെ നിയോണ്‍ ഡിസ്പ്ലേവിറ്റ് പോയത്.