രാജ്യത്തിന്റെ സംസ്‌കാരവും ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സമന്വയിക്കുന്ന എന്‍ജിനീയറിംഗ് വിസ്മയമായ പുതിയ സ്മാര്‍ട്ട് പാര്‍ലമെന്റ് മന്ദിരം ഉല്‍ഘാടനത്തിനൊരുങ്ങുന്നു. ജനുവരി 31ന് ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്ന ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം പുതിയ മന്ദിരത്തിലാവും നടക്കുക.
തുടര്‍ന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ മന്ദിരത്തിലെ ലോക്സഭയില്‍ ബഡ്ജറ്റും അവതരിപ്പിക്കും എന്നാണ് അറിയുന്നത്. പാര്‍ലമെന്റില്‍ അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഉപകരണങ്ങളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സന്‍സദ് പദ്ധതി പൂര്‍ത്തിയാവാറായി. നിയമ നിര്‍മ്മാണ പ്രക്രിയ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്ന ഐ ടി സങ്കേതങ്ങളുള്ള സ്മാര്‍ട്ട് പാര്‍ലമെന്റാണ് ഒരുങ്ങുന്നത്.
മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സെക്രട്ടറിയേറ്റ്, വിവിധ കമ്മിറ്റികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ വകുപ്പുകള്‍, പൗരന്മാര്‍ എന്നിവ ഒരുഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ഡേറ്റാബേസിലും കൊണ്ടുവരും. പാര്‍ലമെന്റിന് ഒറ്റ പോര്‍ട്ടലിലൂടെ ആര്‍ക്കൈവുകളിലേക്ക് വേഗത്തിലെത്താം. പാര്‍ലമെന്റിലെ ഓണ്‍ലൈന്‍ ഉള്ളടക്കം മലയാളമടക്കമുള്ള 22 പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതം.
പ്രഭാഷണങ്ങളുടെ തത്സമയ പരിഭാഷ. എം പിമാര്‍ക്ക് രഹസ്യ ഫയലുകള്‍ കണ്ടെത്താനും മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാനും പത്രങ്ങള്‍ വായിക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ വേദങ്ങള്‍, യോഗ, ഉപനിഷത്തുകള്‍, സൂഫി സംസ്‌കാരം തുടങ്ങിയവയുടെ പ്രതീകങ്ങളാല്‍ സമ്പന്നമാക്കും. പാര്‍ലമെന്റില്‍ അത്യാധുനിക സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഉപകരണങ്ങളും അവതരിപ്പിക്കുന്ന ഡിജിറ്റല്‍ സന്‍സദ് പദ്ധതി പൂര്‍ത്തിയാവാറായി.
നിയമ നിര്‍മ്മാണ പ്രക്രിയ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്ന ഐ.ടി സങ്കേതങ്ങളുള്ള സ്മാര്‍ട്ട് പാര്‍ലമെന്റാണ് ഒരുങ്ങുന്നത്. മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സെക്രട്ടറിയേറ്റ്, വിവിധ കമ്മിറ്റികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിവിധ വകുപ്പുകള്‍, പൗരന്മാര്‍ എന്നിവ ഒരുഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ഡേറ്റാബേസിലും കൊണ്ടുവരും. പാര്‍ലമെന്റിന് ഒറ്റ പോര്‍ട്ടല്‍. ഇതിലൂടെ ആര്‍ക്കൈവുകളിലേക്ക് വേഗത്തിലെത്താം.
2020-ല്‍ 861 കോടി കരാറില്‍ ടാറ്റയാണ് നിര്‍മാണം ആരംഭിചത്. എന്നാല്‍ നിര്‍മാണ ചിലവ് 1200 കോടിയായി ഉയര്‍ന്നേക്കും എന്നാണ് പുറത്തുവരുന്ന വിവരം. ജി എസ് ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയതാണ് കാരണമെന്നാണ് വിവരം. ആര്‍ക്കിടെക്റ്റ് ബിമല്‍ പാട്ടേലിന്റെ നേതൃത്വത്തില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച് സി പി ഡിസൈന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് രൂപകല്പന ചെയ്ത്.