മലാളികള്‍ക്ക് മുന്നിലേക്ക് അവതാരികയായി എത്തി പിന്നീട് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ജുവല്‍ മേരി. തന്റെ വേറിട്ട ശബ്ദം കൊണ്ടും അവതരണ ശൈലികൊണ്ടുമാണ് ജുവല്‍ അവതാരിക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. അവതാരിക എന്ന നിലയില്‍ ടി വി ഷോകളിലും, അവര്‍ഡ് ഷോകളിലും തിളങ്ങി നില്‍ക്കുമ്പോഴാണ് സിനിമയിലേക്ക് ജുവല്‍ എത്തുന്നത്.
മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജൂവല്‍ സിനിമയില്‍ എത്തുന്നത്. ചിത്രം 2015-ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ജുവല്‍ എത്തിയത്. പിന്നീട് നിരവധി വേഷങ്ങളാണ് ജുവലിനെ തേടി എത്തിയത്. അതേസമയം മലയാള സിനിമയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്.
ഏഴ് വര്‍ഷമായി മലയാള സിനിമയില്‍ എത്തിയിട്ട് എന്നാല്‍ ഇത് വരെ ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി പറയുന്നു. എന്നാല്‍ ഫോണിലൂടെ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ച അനുഭവത്തെക്കുറിച്ചും നടി തുറന്ന് പറയുന്നുണ്ട്. ഒരു വ്യക്തി എന്നെ ഫോണില്‍ വിളിച്ചു. എന്നിട്ട് എന്നോട് ഒരു നടന്റെ പേര് പറഞ്ഞു. എന്നട്ട് അയാളുടെ ഒപ്പമാണ് അഭിനയിക്കേണ്ടത് ടീച്ചറുടെ വേഷമാണെന്നും പറഞ്ഞു.
അപ്പോള്‍ കഥ കേള്‍ക്കാം എന്ന് പറഞ്ഞു താന്‍ എന്ന് ജുവല്‍ പറയുന്നു. തുടര്‍ന്ന് വണ്‍ ലൈന്‍ പറയാമെന്നായി. പിന്നീട് കഥ കേട്ട് വന്നപ്പോള്‍ എവിടെയോ കേട്ടത് പോലെ. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുടെ കഥയാണ് അയാള്‍ പറയുന്നത്. എന്നാല്‍ സംഭവം എനിക്ക് മനസ്സിലായി. തുടര്‍ന്ന് കഥ പറഞ്ഞ അയാള്‍ ചെറിയ അഡ്ജസ്റ്റ്‌മെന്റിനൊക്കെ തയ്യാറാണോ എന്ന് ചോദിച്ചു.
പിന്നീട് ഞാന്‍ അയാള്‍ക്ക് 15 മിനിറ്റ് സുവിശേഷ പ്രസംഗം കൊടുത്തുവെന്നും നടി പറയുന്നു. ചേട്ടാ നിങ്ങള്‍ ഇങ്ങനെയൊന്നും സംസാരിക്കാന്‍ പാടില്ല. നിങ്ങള്‍ ആരോടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെ കുറെ പറഞ്ഞു. അയാള്‍ക്ക് അവസാനം മതിയായി. പുള്ളിക്ക് ചോദിക്കേണ്ടന്നായി പോയി. പിന്നെ പുള്ളിയുടെ വിലാസം ഒന്നുമുണ്ടായില്ല.
ഞാന്‍ അയാളെ ചീത്തയല്ല പറഞ്ഞത്. നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ ചെയ്യാന്‍ പറ്റുന്നു എന്നൊക്കെ ആയിരുന്നു ചോദിച്ചത്. അന്ന് എനിക്ക് ഇപ്പോഴത്തെ അത്ര ധൈര്യം ഒന്നുമില്ല. അങ്ങനെ ആ പേടിയും വെപ്രാളവും എല്ലാം കൂടി ഞാന്‍ ആ ചേട്ടനെ പതിനഞ്ച് മിനിറ്റ് ഉപദേശിച്ചുവെന്ന് ജുവല്‍ പറയുന്നു.