തിരുവനന്തപുരം. കേരളത്തില്‍ സജീവമാകുവാന്‍ ശശി തരൂര്‍ തീരുമാനിച്ചതോടെ തിരുവനന്തപുരം ലോക്‌സഭമണ്ഡലത്തില്‍ ബി ജെ പിയുടെ വിജയ സാധ്യതകള്‍ കൂടിയിരിക്കുകയാണ്. എങ്ങനെയും തിരുവനന്തപുരം പിടിച്ചെടുക്കുവാന്‍ ഉള്ള നീക്കത്തിലാണ് ബി ജെ പി നേതൃത്വം. ശശി തരൂര്‍ മത്സരിക്കുന്നില്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിച്ച് 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു.
കേരളത്തില്‍ ബി ജെ പി നേതൃത്വം കൂടുതല്‍ വിജയ സാധ്യത കാണുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തിരൂവനന്തപുരത്ത് ശക്തമായ മത്സരം കാഴ്ചവെയ്ക്കുവാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. വോട്ടുവിഹിതം വര്‍ധിക്കുകയും ശശി തരൂര്‍ വിട്ട് നില്‍ക്കുകയും ചെയ്താല്‍ വിജയിക്കാം എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
അതേസമയം നിലവിലെ യു ഡി എഫ് മണ്ഡലമായ ആറ്റിങ്ങലില്‍ പി അടൂര്‍ പ്രകാശാണ് എം പി. എന്നാല്‍ അടൂര്‍ പ്രകാശ് മണ്ഡലം മാറിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ എങ്കില്‍ ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ആറ്റിങ്ങലില്‍ മത്സരിക്കും. അടൂര്‍ പ്രകാശ് മണ്ഡലം മാറിയാല്‍ അനുകൂല സാഹചര്യം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.