പ്രബുദ്ധരാണെന്ന് സ്വയം അഭിമാനിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കേരളത്തില്‍ വിശ്വസിയായ ഒരു വ്യക്തിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ തടയുന്ന സംഭവം ഉണ്ടായിരിക്കുന്നു. കേരളത്തില്‍ എത്ര കണ്ട് നവോദ്ധാനം പ്രസംഗിച്ചാലും മനുഷ്യമനസ്സില്‍ വിവേചനം ഇപ്പോഴും ഉറങ്ങിക്കിടക്കുകയാണെന്നതിന്റെ തെളിവാണ് അമല പോളിന് സംഭവിച്ച ഈ അനുഭവം. നടി അമല പോളിന് ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുയത് വലിയ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
കഴിഞ്ഞ ദിവസം നടി തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. ഈ സമയത്താണ് ക്ഷേത്രത്തിലെ അധികാരികള്‍ അന്യമതത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി അമല പോളിനെ തടഞ്ഞത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുവാനും അമ്പലത്തിലെ ഡയറിയില്‍ പ്രതിഷേധം എഴുതി വെയ്ക്കുകയും അമല പോള്‍ ചെയ്തു.
2023 ആയിട്ടും ഇതുപോലെയുള്ള മതപരമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നതില്‍ ഞാന്‍ വളരെ ദുഖവും നിരാശയും അനുഭവിക്കുന്നു വെന്ന് അമല പറയുന്നു. തനിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും ദേവിയെ ദര്‍ശിക്കുവാനും സാധിച്ചില്ലെങ്കിലും ഒരു അകലത്തില്‍ നിന്നുകൊണ്ടുതന്നെ ദേവിയുടെ ചൈതന്യം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.
എത്രയും വേ?ഗത്തില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും നീക്കം ചെയ്യപ്പെടും എന്നും നമ്മളെ എല്ലാവരെയും മനുഷ്യരായി കാണുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ കാണാതിരിക്കുകയും ചെയ്യുന്ന ഒരു നാള്‍ വരും എന്നു കരുതുന്നു. ഇതായിരുന്നു ക്ഷേത്രത്തിലെ ഡയറിയില്‍ അമല പോള്‍ എഴുതിയ വാക്കുകള്‍.
സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അമല പോള്‍ ഇതിനു മുന്‍പ് നിരവധി ഹിന്ദു തീര്‍ത്ഥാടന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും അവിടെനിന്നും എല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അമല പോളിനെ പോലെ ഒരാളെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത് വളരെ മോശമായിപ്പോയി എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.