രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ടി വി ചാനലുകള്‍ സ്ഥാപിത താല്പര്യത്തിന് അനുസരിച്ച് വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതി. ഇത്തരം ചാനലുകള്‍ അവരുടെ അജണ്ട അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ചില ചാനലുകളുടെ ഇത്തരം വിഷയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുവാന്‍ എന്ത് മുന്നൊരുക്കമാണ് നടത്തുന്നതെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോടും ചേദിച്ചു.
രാജ്യത്തെ ചാനലുകള്‍ പരസ്പരം മത്സരിക്കുകയും ചില കാര്യങ്ങളില്‍ വൈകാരികമായി പെരുമാറുകയും ചെയ്യുന്നു. ഇവരെ നിയന്ത്രിക്കണം. ചാനലുകളുടെ മാനേജ്‌മെന്റിന്റെ താല്പര്യപ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അത്തരം പ്രവര്‍ത്തനം നടത്തുന്ന ചാനലുകള്‍ സമൂഹത്തില്‍ പിളര്‍പ്പ് ഉണ്ടാക്കുകയാണെന്നും ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നതെന്നും നിയമനിര്‍മാണം നടത്തുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് നിയമ നിര്‍മാണത്തിന് അമിക്കസ് ക്യൂരി സഞ്ജയ് ഹെഗ്‌ഡെയോട് കോടതി നിര്‍ദേശിച്ചു. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചിരുന്നു.
കേരളത്തില്‍ ഒരു ചാനലിനെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന്‍ മേല്‍ സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണ്. രാജ്യത്തിനെതിരെയും വ്യക്തമായ ചില താല്പര്യങ്ങളും വെച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ച് വരുകയാണ്. ഇവയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.