സച്ചിന്റെ റെക്കോര്‍ഡ് മറകടന്ന് വിരാട് കോലി. സച്ചി തീര്‍ത്ത ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡാണ് വിരാട് കോലി മറികടന്നത്. അതേസമയം ഇന്ത്യയില്‍ ഏറ്റവും അധികം ഏകദിന സെഞ്ചുറികള്‍ നേടിയ റെക്കോര്‍ഡിന് സച്ചിന് ഒപ്പം എത്തിയ വിരാട് കോലി. സച്ചിന് ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികളാണ് നേടിയിരുന്നത് ഇതിനൊപ്പം എത്തുവാന്‍ വിരാട് കോലിക്കും സാധിച്ചു.
ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ 113 റണ്‍സെടുത്ത കോലി തന്റെ 73-ാം സെഞ്ചുറിയും നേടി. അതേസമയം ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയെന്ന റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയായിരുന്നു കോലി. ഇതും കോലി മറികടന്നു. ഇരുവര്‍ക്കും 9 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയതോടെ കോലിയുടെ നേട്ടം രണ്ടു ടീമുകള്‍ക്കെതിരേ ഒന്‍പതു സെഞ്ചുറികളായി ഉയര്‍ന്നു.
വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരേ ഒമ്പതു സെഞ്ചറുകളാണ് കോഹ്ലിക്ക് ഉള്ളത്. 87 പന്തില്‍ 113 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. 12 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.