തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍ നിന്നും 2,000 കോടി രൂപ വായ്പയെടുക്കുന്നു. സാമ്പത്തിക പ്രസിസന്ധി രൂക്ഷമായതോടെ മുടങ്ങിയ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിനാണ് സര്‍ക്കാര്‍ കടം എടുക്കുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം എടുക്കുന്നത്.
പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ 300 ഓളം ബാങ്കുകളാണ് ഉള്ളത്. സാമൂഹിക സുരക്ഷാ പെന്‍ഷന് കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ചതാണ് കണ്‍സോര്‍ഷ്യം. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ മുമ്പും സഹകരണ ബാങ്കുകളില്‍ നിനന് വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നത് സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ കുറവ് വന്നു. ഇതെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് വായ്പ. സര്‍ക്കാരിന് പണം ലഭ്യമാകുന്ന മുറയ്ക്ക് തിരികെ നല്‍കണം. ദൈനംദിന ചെലവുകള്‍ക്ക് വലിയ ഞെരുക്കത്തിലാണ് സര്‍ക്കാര്‍. 972 കോടിയാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വായ്പ പരിധി. അതേസമയം കെ എസ് ഇ ബിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 4060 കോടി രൂപ അധികമായി വായ്പയെടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.