യുവ നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്. ബന്ധുക്കളും അടുത്ത സുഹൃത്തിക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അപര്‍ണ വിനോദിന്റെയും റിനില്രാജിന്റെയും വാവാഹ നിശ്ചയം. ഞാന്‍ നിന്നോട് കൂടെയാണ് എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയില്‍ എത്തുന്നത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്യുവാന്‍ നടിക്ക് സാധിച്ചു. ആസിഫ് അലി ചിത്രം കോഹിനൂറില്‍ നായിക വേഷത്തിലും അപര്‍ണ വിനോദ് എത്തി. തമിഴില്‍ വിജയ് ചിത്രം ഭൈരവിയിലൂടെ അരങ്ങേറ്റം കുറിച്ചു. 2021-ല്‍ പുറത്തിറങ്ങിയ നടുവന് ആണ് അപര്‍ണ വിനോദിന്റെ അവസാനം ഇറങ്ങിയ ചിത്രം.