ന്യൂഡല്‍ഹി. വിവാദങ്ങള്‍ക്കിടയില്‍ നിര്‍ണായക നീക്കവുമായി അദാനി ഗ്രൂപ്പ്. പണയപ്പെടുത്തിയിരിക്കുന്ന ഓഹരികള്‍ മുന്‍കൂര്‍ പണം നല്കി തിരിച്ചു വാങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ് അദാനി. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക്ക് സോണ്‍, അദാനി ട്രാന്സ്മിഷന് എന്നിവയുടെ ഓഹരികളാണ് തിരികെ വാങ്ങുക.
ഓഹരിവിപണിയിലെ നിലവിലെ പ്രതിസന്ധിയും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരിയുടമകളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് നടപടിയെന്ന് അദാനി വിശദീകരിച്ചു. 1114 മില്യന്‍ ഡോളറാണ് കമ്പനി ഇതിനായി മാറ്റിവയ്ക്കുക.