തിരുവനന്തപുരം. സംസ്ഥാന ബജറ്റില്‍ വെള്ളക്കരം കൂട്ടിയതിന്റെ അപകടം ഇതുവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. അതായത് 1000 ലിറ്ററിന് 10 രൂപ. വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് വലിയ നേട്ടമാണ് ഉണ്ടാകുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ജനങ്ങളെ വലയ്ക്കുന്ന ഈ നടപടിയിലേക്ക് സര്‍ക്കിരിനെ എത്തിച്ചത്.
ലിറ്ററിന് ഒരു പൈസ് വര്‍ദ്ധിപ്പിച്ചതോടെ 5,000 മുതല്‍ 10,000 വരെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവരുടെ ബില്ലില്‍ 100 മുതല്‍ 1000 രൂപ വരെ വര്‍ദ്ധിക്കും. ഇത് രണ്ടര ഇരട്ടിയുടെ വര്‍ദ്ധനവാണ്. 1,000 ലിറ്ററിന് 4 രൂപയില്‍ നിന്ന് 14 രൂപയായിട്ടാണ് വര്‍ദ്ധിക്കുന്നത്. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് 44 രൂപയില്‍ നിന്നും 54 രൂപയായി മാറും. നാല് അംഗങ്ങള്‍ ഉള്ള കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റര്‍ വെള്ളമാണ്.
ഇത് രണ്ട് മാസം ആകുമ്പോള്‍ 20,000 ലിറ്ററാകും. ഇതിലൂടെ ദ്വൈമാസ ബില്‍ 88 രൂപയില്‍ നിന്നും 288 രൂപയായി വര്‍ദ്ധിക്കും. സാധാരണക്കാരനെ സംബന്ധിച്ച് വലിയ ബാദ്ധ്യതയാണ് ഇത് ഉണ്ടാക്കുക. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ താരിഫ് നിശ്ചയിച്ച് വാട്ടര്‍ അതോറിട്ടി ഉത്തരവിറക്കി. ഈ മാസം മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരുവാനാണ് നീക്കം.
അടുത്ത മാസം വരുന്ന ബില്ലില്‍ ജനുവരിയിലേത് പഴയ രീതിയില്‍ നിരക്ക് ഏര്‍പ്പെടുത്തുവാനും ഫെബ്രുവരിയിലേത് പുതുക്കിയ നിരക്ക് ഈടാക്കുവാനുമാണ് തീരുമാനം. അതേസമയം ബി പി എല്‍ വിഭാഗത്തിലെ വീട്ടുകാര്‍ക്ക് 15,000 ലിറ്റര്‍ വെള്ളം സൗജന്യമാണ്. ഇപ്പോള്‍ നിരക്ക് വര്‍ധനവിലൂടെ വലിയ വരുമാനമാണ് വാട്ടര്‍ അതോറിട്ടിക്ക് ലഭിക്കുക.
300 കോടി അധികായി ലഭിക്കുമെന്ന് കണക്കാക്കുന്നു. അതേസമയം മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പ് കേട് കൊണ്ട് 4,000 കോടിയാണ് വാട്ടര്‍ അതോറിട്ടിയുടെ നഷ്ടം. പിരിച്ച് എടുക്കുവാനുള്ള തുക 2,000 കോടിയുമാണ്.