തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന വിവാദങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വിവിദങ്ങള്ക്കിടെ മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണിയും എം എം ഹസ്സനും തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് സഹോദരന് അലക്സ് വി ചാണ്ടി ആരോപിച്ചിരുന്നു. അതേസമയം ചികിത്സ നല്‍കുന്നില്ലെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയും കുടുംബവും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് ചികിത്സ ലഭിക്കുവാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരനും മറ്റു ചിലരും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.